ന്യൂഡല്‍ഹി: ദീപാവലിക്ക് ശേഷം ഡല്‍ഹി വായു മലിനീകരണ തോതില്‍ ഭയാനകമായ വര്‍ധനവ്. സിപിസിബിയുടെ കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലെ ശരാശരി മലിനീകരണ നിരക്ക് 359 ആയി ഉയര്‍ന്നു. സിപിസിബി (സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്) പറയുന്നത് ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ രാവിലെ ആറ് വരെ വായു ഗുണനിലവാര സൂചിക (എക്യുഐ) വളരെ മോശമായിരുന്നു എന്നാണ്.
അശോക് വിഹാര്‍, അയ നഗര്‍, ബവാന, ബുരാരി, ദ്വാരക, ആര്‍ കെ പുരം തുടങ്ങിയ പ്രദേശങ്ങളിലും വായു ഗുണനിലവാരം മോശമായി തുടരുന്നതില്‍ ആശങ്കയിലാണ് പ്രദേശവാസികള്‍. ദീപാവലിയോട് അനുബന്ധിച്ച് പടക്കം പൊട്ടിക്കല്‍, കരിമരുന്ന് പ്രയോഗം എന്നിവയുണ്ടായാതാണ് ഗുണ നിലവാരം ഗുരുതമാകാന്‍ കാരണമെന്നാണ് നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്