അമരാവതി: യാത്രയ്‌ക്കിടെ ബുദ്ധിമുട്ടനുഭവിച്ച യാത്രക്കാരന് നഷ്‌ടപരിഹാരമായി ഇന്ത്യൻ റെയില്‍വേ 30,000 രൂപ നല്‍കണമെന്ന് ഉത്തരവിട്ട് വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ കമ്മീഷൻ രംഗത്ത്. വി മൂർത്തി എന്ന 55കാരന് 25,000 രൂപ നഷ്‌ടപരിഹാരവും നിയമ ചെലവുകള്‍ക്കായി 5000 രൂപയും നല്‍കണമെന്നാണ് ഉത്തരവ്.
തിരുപ്പതിയില്‍ നിന്ന് വിശാഖപ്പട്ടണത്തിലെ ദുവ്വാഡയിലേക്ക് തിരുമല എക്‌സ്‌പ്രസിലാണ് മൂർത്തിയും കുടുംബവും യാത്ര ചെയ്‌തത്. നാല് എസി ടിക്കറ്റുകള്‍ അദ്ദേഹം ബുക്ക് ചെയ്‌തിരുന്നു. 2023 ജൂണ്‍ അഞ്ചിനാണ് ഇവർ തിരുപ്പതി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിൻ കയറിയത്. യാത്രയ്‌ക്കിടെ ടോയ്‌ലറ്റ് ഉപയോഗിക്കാൻ നോക്കിയപ്പോള്‍ വെള്ളമില്ലായിരുന്നു. കോച്ചിന്റെ എസിയും ശരിയായി പ്രവർത്തിച്ചിരുന്നില്ല. മുഴുവനും വൃത്തിഹീനമായിരുന്നു. മൂർത്തി ഇക്കാര്യം ദുവ്വാഡയിലിറങ്ങി ബന്ധപ്പെട്ട ഓഫീസില്‍ അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
എന്നാൽ മൂർത്തിയുടേത് തെറ്റായ ആരോപണങ്ങളാണെന്നും റെയില്‍വേ നല്‍കിയ സേവനങ്ങള്‍ ഉപയോഗിച്ച് കുടുംബം സുരക്ഷിതമായി യാത്ര പൂർത്തിയാക്കിയെന്നുമാണ് റെയില്‍വേ വാദിച്ചത്.
അതേസമയം ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് സുഖപ്രദമായ യാത്ര ഉറപ്പുവരുത്താൻ റെയില്‍വേ ബാദ്ധ്യസ്ഥരാണെന്നും വിശാഖപട്ടണം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങള്‍ പോലും പരിശോധിക്കാതെയാണ് ട്രെയിൻ ഓടുന്നതെന്നും കമ്മീഷൻ കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്