ഒരു ശരാശരി മിഡിൽക്ലാസ്സ് ഫാമിലിയെ സംബന്ധിച്ചിടത്തോളം വൈദ്യുതി ബില്ലുകള്‍ എന്നത് പ്രധാന ആശങ്കയാണ്. ഒരു സാധാരണക്കാരന്റെ വൈദ്യുതി ബില്ല് 1,000 രൂപയില്‍ കൂടുതലായാല്പോലും അവന്റെ കുടുംബ ബജറ്റിനെ അത് വല്ലാതെ ബാധിക്കും.
എന്നാല്‍ ഒരു കൗതുകത്തിനുവേണ്ടി ബോളിവുഡ് താരങ്ങള്‍ തങ്ങളുടെ വൈദ്യുതിക്ക് പ്രതിമാസം നല്കുന്ന തുക എത്രയാണെന്ന് ചെലവാക്കുന്നതെന്ന് അറിഞ്ഞാലോ?
നടൻ സല്മാൻ ഖാൻ തന്റെ രാജകീയ ജീവിതശൈലിക്ക് പേരുകേട്ടതാണ്, അദ്ദേഹത്തിന്റെ വൈദ്യുതി ബില്‍ ഒരുമാസം 23 മുതല്‍ 25 ലക്ഷം രൂപ വരെയാണെന്നാണ് പറയപ്പെടുന്നത്.
ബോളിവുഡിലെ ഹോട്ടസ്റ്റ് ജോഡികളായ സെയ്ഫ് അലി ഖാനും കരീന കപൂറും 30 മുതല്‍ 32 ലക്ഷം രൂപ വരെയാണ് വൈദ്യുതി ബില്ലായി അടക്കുന്നത്.
അടുത്തിടെ ഒരുമിച്ച് പുതിയ വീട് വാങ്ങിയ ദീപിക പദുകോണും രണ്‍വീർ സിങ്ങും ഏകദേശം 13 മുതല്‍ 15 ലക്ഷം രൂപ വരെയാണ് വൈദ്യുതി ബില്ല് അടയ്ക്കുന്നുവെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഷാരൂഖ് ഖാന്റെ സ്വപ്ന ഭവനമായ ഏഴ് നിലകളുള്ള 'മന്നത്ത്' എന്ന മാളികയുടെ ബില്ല് ഏകദേശം 43 മുതല്‍ 45 ലക്ഷം രൂപ വരെ വരുമെന്ന് ഉറവിടങ്ങള്‍ അവകാശപ്പെടുന്നു.
മുംബൈയിലെ 4 BHK അപ്പാർട്ട്മെന്റില്‍ അടുത്തിടെ വീട് നേടിയ വിക്കി കൗശലും കത്രീന കൈഫും പ്രതിമാസം 8 മുതല്‍ 10 ലക്ഷം രൂപ വരെ വൈദ്യുതി ബില്ലായി അടയ്ക്കുന്നതായി റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്