മലപ്പുറത്ത് എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ വിദ്യാർത്ഥികൾ തമ്മിൽ കത്തിക്കുത്ത്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് 

NOVEMBER 1, 2024, 11:32 AM

മലപ്പുറം: മലപ്പുറത്ത് എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ കത്തിക്കുത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്ലസ് വൺ വിദ്യാർത്ഥി മറ്റൊരു പ്ലസ് വൺ വിദ്യാർത്ഥിയെ ക്ലാസ് മുറിയിൽ വെച്ച് കത്തി കൊണ്ട് കുത്തുന്ന സിസിടിവി ദൃശ്യം ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

പഠിക്കുകയായിരുന്ന വിദ്യാർത്ഥിയെ പിറകിൽ നിന്ന് വന്ന പതിനാറുകാരൻ തുടർച്ചയായി കുത്തുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

വിദ്യാർത്ഥിയുടെ പുറത്തും വയറിനുമാണ് കുത്തേറ്റത്. ആക്രമണത്തിന് ശേഷം കുത്തിയ വിദ്യാർത്ഥി പുറത്തേക്ക് ഓടിപ്പോവുകയായിരുന്നു. 

vachakam
vachakam
vachakam

തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാരും മറ്റു വിദ്യാർത്ഥികളും ഓടിയെത്തിയാണ് വിദ്യാർത്ഥിയെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. മലപ്പുറം പൊലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam