ആയുഷ്മാന്‍ ഭാരത്: സൗജന്യ ചികിത്സ കിട്ടണമെങ്കില്‍ കേരളത്തിലുള്ളവര്‍ കാത്തിരിക്കണം

NOVEMBER 1, 2024, 9:22 AM

ആലപ്പുഴ: ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ വരുമാന പരിധിയില്ലാതെ 70 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ ചികിത്സ കിട്ടണമെങ്കില്‍ കേരളത്തിലുള്ളവര്‍ കാത്തിരിക്കേണ്ടി വരും. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ (എന്‍.എച്ച്.എ.) വെബ്‌സൈറ്റ്, ആയുഷ്മാന്‍ ആപ്പ് എന്നിവ വഴി കേന്ദ്ര സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയെങ്കിലും സംസ്ഥാനത്ത് എപ്പോള്‍ ചികിത്സ കിട്ടുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. കേന്ദ്രത്തില്‍ നിന്നും മാര്‍ഗരേഖ ലഭിച്ചാലേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

സെപ്റ്റംബര്‍ 11 നാണ് ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന ആരോഗ്യ യോജനയെന്ന പേരില്‍ 70 കഴിഞ്ഞവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ പദ്ധതി പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. തൊട്ടുപിന്നാലെ രാജ്യമാകെ രജിസ്‌ട്രേഷനും തുടങ്ങി. എന്നാല്‍ സംസ്ഥാനത്തെ അക്ഷയ, ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍ ഔദ്യോഗികമായി രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടില്ല. സംസ്ഥാന സര്‍ക്കാരിന് കീഴിലെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി(എസ്.എച്ച്.എ.)യുടെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണവര്‍.

www.beneficiary.nha.gov.in എന്ന വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ വഴി നേരിട്ടും കംപ്യൂട്ടര്‍ സ്ഥാപനങ്ങള്‍ വഴിയും ആളുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. എന്നാല്‍, അവര്‍ക്ക് കേരളത്തിലെ ആശുപത്രികളില്‍ നിന്ന് ഇപ്പോള്‍ സൗജന്യ ചികിത്സ ലഭിക്കില്ല. ചികിത്സാപ്പട്ടികയില്‍ കേന്ദ്രം ഉള്‍പ്പെടുത്തിയിട്ടുള്ള ആശുപത്രികള്‍ക്ക് എസ്.എച്ച്.എയുടെ നിര്‍ദേശം ലഭിക്കാത്തതാണ് കാരണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam