ഒല്ലൂർ: കഴിഞ്ഞ ദിവസം തൃശ്ശൂർ ഒല്ലൂരിൽ അമ്മയേയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയത് ആത്മഹത്യയെന്ന് വ്യക്തമാക്കി പൊലീസ്. സാമ്പത്തിക ബാധ്യത മൂലം ജീവനൊടുക്കുന്നുവെന്ന ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞ ദിവസം രാവിലെയാണ് ഒല്ലൂര്‍ മേല്‍പ്പാലത്തിന് സമീപത്തുള്ള വീട്ടിൽ കാട്ടിക്കുളം അജയന്‍റെ ഭാര്യ അമ്പത്തിയാറു വയസ്സുള്ള മിനിയെയും മുപ്പത്തിമൂന്നുകാരന്‍ മകന്‍ ജെയ്തുവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭർത്താവ് അജയനാണ് മിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്. തുടർന്ന് അജയൻ വിവരം തന്‍റെ അയൽക്കാരെ അറിയിക്കുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് ടറസിനു മുകളിൽ ജെയ്തു മരിച്ചു കിടക്കുന്നത് കണ്ടത്. മിനിയും ജെയ്തുവും മറ്റൊരു വീട്ടില്‍ വാടകയ്ക്കായിരുന്നു താമസിച്ചിരുന്നത്. ലോട്ടറി കച്ചവടമായിരുന്നു അജയന്‍റെ ഉപജീവന മാര്‍ഗ്ഗം.
പണം കൊടുക്കാനുള്ളവരുടെ വിവരങ്ങളും ആത്മഹത്യാ കുറിപ്പിലുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്‍റായ ജെയ്തു അവിവാഹിതനാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്