ശ്രേഷ്ഠ കാതോലിക്കാ ആബൂന മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ വേർപാടിൽ അമേരിക്കൻ മലങ്കര അതിഭദ്രാസന കൗൺസിൽ അനുശോചനം രേഖപ്പെടുത്തി.
പ്രതിസന്ധികളുടെ നടുവിൽ അല്പം പോലും പതറാതെ, മലങ്കര യാക്കോബായ സുറിയാനി സഭയെ സത്യവിശ്വാസ പാതയിൽ നിശ്ചയ ദാർഢ്യത്തോടെ കൈപിടിച്ച് നടത്തിയ ശ്രേഷ്ഠ മഹാ ആചാര്യനായിരുന്നു ബാവാ തിരുമേനിയെന്ന്, ഭദ്രാസനാധിപൻ അഭിവന്ദ്യ യെൽദൊ മോർ തീത്തോസ് മെത്രാപ്പൊലീത്താ തന്റെ അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.
അമേരിക്കൻ ഭദ്രാസനത്തെ ഏറെ സ്നേഹിക്കുകയും കരുതുകയും ചെയ്തിരുന്ന ശ്രേഷ്ഠ ബാവായുടെ വിയോഗം യാക്കോബായ സുറിയാനി സഭക്ക്, പ്രത്യേകിച്ച് അമേരിക്കൻ അതിഭദ്രാസനത്തിന് ഒരു തീരാനഷ്ടം തന്നെയാണെന്നും അഭിവന്ദ്യ തിരുമേനി അറിയിച്ചു.
കൃത്യമായ പ്രാർത്ഥനാ ജീവിതത്തിലൂടെ പ്രാർത്ഥനയുടെ പ്രകാശ ഗോപുരമായിരുന്ന ബാവായുടെ ഇച്ഛാശക്തിയും ആർജ്ജവവും ഏവർക്കും മാതൃകയാക്കാവുന്നതാണെന്നും തിരുമേനി അറിയിച്ചു.
2024 നവംബർ 2-ാം തീയതി പുത്തൻകുരിശിൽ വച്ച് നടക്കുന്ന കബറടക്ക ശുശ്രൂഷകളിൽ സംബന്ധിക്കുവാൻ തക്കവണ്ണം അഭിവന്ദ്യ തിരുമേനി ഇന്ത്യയിലേക്ക് തിരിച്ചു.
ഭദ്രാസനാസ്ഥാനമായ മാർ അഫ്രേം കത്തീഡ്രലിൽ ശ്രേഷ്ഠ ബാവായുടെ വിയോഗത്തോട് അനുബന്ധിച്ച് വി.കുർബ്ബാനയും പ്രത്യേക പ്രാർത്ഥനകളും നടന്നു.
അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്