ഇനിയും ആക്രമിക്കാനാണ് പദ്ധതിയെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കും;ഇറാന് മുന്നറിയിപ്പുമായി ഇസ്രായേല്‍

OCTOBER 30, 2024, 10:15 AM

ടെല്‍അവീവ്: ഇസ്രായേലിനെതിരെ ആക്രമണം നടത്താന്‍ ഇനിയും ഇറാന്‍ പദ്ധതി ഇട്ടാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന മുന്നറിയിപ്പുമായി സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി. അത് ഇറാന് താങ്ങാനാകുന്നതിലും അപ്പുറമായിരിക്കുമെന്നും ഹെര്‍സി ഹലേവി വ്യക്തമാക്കി. രാജ്യത്തെ സൈനിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രായേലിന് നേരെ ഇറാന്‍ ഇനിയും ഒരു മിസൈല്‍ ആക്രമണം നടത്തിയാല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും. ഇറാനിലേക്ക് തങ്ങള്‍ എപ്രകാരം എത്തിച്ചേര്‍ന്നുവെന്നത് നിങ്ങള്‍ ഒരിക്കല്‍ കൂടി മനസിലാക്കും. ഇതൊരിക്കലും അവസാനമല്ലെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം. ഇപ്പോഴും ഏകദേശം പകുതിയിലായി നില്‍ക്കുകയാണെന്നും ഹെര്‍സി ഹലേവി വ്യക്തമാക്കി.

ഈ മാസം ആദ്യം ഇറാന്‍ നടത്തിയ ബാലിസ്റ്റിക് ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇസ്രായേല്‍ ഇറാന്റെ സൈനിക കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്തിയിരുന്നു. ടെഹ്റാനിലും രാജ്യത്തിന്റെ മറ്റ് ഇടങ്ങളിലുമായി സൈനിക കേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന കാര്യം ഇറാനും സ്ഥിരീകരിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam