ടെഹ്‌റാൻ: ഇസ്രായേലിനെതിരെ വൻ ആക്രമണത്തിന് പദ്ധതിയിട്ട് ഇറാൻ. 'ഇറ്റ്സ് ടൈം' എന്ന കുറിപ്പോടെ എക്‌സിൽ ഇറാൻ സൈന്യം ഷെയർ ചെയ്ത പോസ്റ്റിലാണ് ആക്രമണത്തിൻ്റെ സൂചന നൽകിയിരിക്കുന്നത്.
‘ട്രൂ പ്രോമിസ് 3’ എന്ന ഹാഷ് ടാഗോടെയാണ് പോസ്റ്റ്. ‘ശിക്ഷാനേരം അടുത്തെത്തി’ എന്ന് ഇംഗ്ലിഷിലും പേർഷ്യൻ ഭാഷയിലും എഴുതി കാണിക്കുന്നുമുണ്ട്. ‘ദൈവത്തിന്റെ അവസാന ന്യായവിധി അടുത്തു’ എന്ന മറ്റൊരു പോസ്റ്റും ചിത്രവും തൊട്ടുപിന്നാലെയും പങ്കുവച്ചിട്ടുണ്ട്.
ഇസ്രായേൽ കടന്നുകയറിയ പാലസ്തീൻ പ്രദേശങ്ങൾ ലക്ഷ്യമിട്ട് എപ്രിലിൽ ഇറാൻ നടത്തിയ ആക്രമണമാണ് ‘ഓപ്പറേഷൻ ട്രൂ പ്രോമിസ്’. ഇത് പോലുള്ള പ്രത്യാക്രമണങ്ങൾ നടത്താൻ ഇറാനു കഴിവുണ്ടെന്നു പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ അസീസ് നാസിർസാദെ പറഞ്ഞിരുന്നു.
ദമാസ്കസിലെ ഇറാനിയൻ നയതന്ത്ര കേന്ദ്രങ്ങൾക്കുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിനു പ്രതികാരമായി 300ലേറെ മിസൈലുകളും ഡ്രോണുകളുമാണ് ഇറാൻ പ്രയോഗിച്ചത്.
ഒക്ടോബർ ആദ്യം, ‘ഓപ്പറേഷൻ ട്രൂ പ്രോമിസ്2’ന്റെ ഭാഗമായി ഇസ്രയേലിന്റെ സൈനിക, ഇന്റലിജൻസ് കേന്ദ്രങ്ങളിലേക്ക് ഇറാൻ 200 മിസൈലുകൾ വിക്ഷേപിച്ചിരുന്നു.
വിക്ഷേപിച്ച മിസൈലുകളിൽ 90 ശതമാനവും ലക്ഷ്യത്തിലെത്തിയെന്നു നാസിർസാദെ പറഞ്ഞതായി റെസായ് പറഞ്ഞു. എന്നാൽ ഔദ്യോഗികമായി ഇക്കാര്യങ്ങൾ ഇറാൻ വെളിപ്പെടുത്തിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്