ഉക്രെയ്ൻ: ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിൽ ബുധനാഴ്ച വൈകുന്നേരം ഒരു ബഹുനില അപ്പാർട്ട്‌മെൻ്റ് ബ്ലോക്കിൽ ഉണ്ടായ റഷ്യൻ ബോംബ് ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെടുകയും 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
11 വയസ്സുള്ള കുട്ടിയെ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ലെന്ന് ഖാർകിവ് മേഖലാ ഗവർണർ ഒലെഹ് സിനീഹുബോവ് പറഞ്ഞു. അതേസമയം മൂന്ന് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
ടെലിഗ്രാം സന്ദേശത്തിലൂടെ ആണ് സിനിഹുബോവ് ആക്രമണ വിവരം ഏവരെയും അറിയിച്ചത്. ആക്രമണത്തിന് പിന്നാലെ തീപിടുത്തമുണ്ടാക്കുകയും ഒരു പ്രവേശന കവാടത്തിൻ്റെ ഭൂരിഭാഗവും കത്തി നശിപ്പിക്കുകയും ബോംബ് ആക്രമണത്തിൽ കെട്ടിടത്തിൽ വലിയ ദ്വാരമുണ്ടാക്കുകയും ചെയ്തതായും അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെയുള്ള ദൃശ്യങ്ങളിൽ പരിക്കേറ്റവരെ പുറത്തെത്തിക്കുന്നതിനും ആംബുലൻസുകളിൽ എത്തിക്കുന്നതിനുമായി കോൺക്രീറ്റിൻ്റെയും മറ്റ് നിർമാണ സാമഗ്രികളുടെയും പൊട്ടി തകർന്ന് കൂമ്പാരങ്ങളിലൂടെ രക്ഷാസംഘങ്ങൾ സഞ്ചരിക്കുന്നത് കാണാമായിരുന്നു. തകർന്ന അപ്പാർട്ട്മെൻ്റുകളിൽ നിന്ന് ഉയർന്ന പുക ഉയരുന്നതിന് അഗ്നിശമന സേനാംഗങ്ങൾ നടപടികൾ സ്വീകരിച്ചു.
അതേസമയം 2022 ഫെബ്രുവരി അധിനിവേശത്തിൻ്റെ ആദ്യ ദിവസങ്ങളിൽ തലസ്ഥാനമായ കൈവിൽ റഷ്യൻ സേനയുടെ ആക്രമണം ഉണ്ടായിരുന്നു. അതിനുശേഷം ഇത് റഷ്യൻ വ്യോമാക്രമണത്തിൻ്റെ പതിവ് ലക്ഷ്യമായി മാറുകയായിരുന്നു.
ഉക്രെയ്നിൻ്റെ പാശ്ചാത്യ സഖ്യകക്ഷികളിൽ നിന്ന് കൂടുതൽ സൈനിക സഹായം ആവശ്യമാണെന്ന് ആക്രമണം അടിവരയിടുന്നതായി പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്