കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയതിന് പിന്നാലെ സ്ത്രീകൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ പോലും ചോദ്യം ചെയ്യുന്ന കർശന നിയമങ്ങളാണ് അഫ്ഗാനിസ്ഥാനിലുള്ളത്.
ഇപ്പോൾ സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണവുമായി താലിബാൻ രംഗത്തെത്തിയിരിക്കുകയാണ്. സ്ത്രീകൾ ഉച്ചത്തിൽ ഖുർആൻ പാരായണം ചെയ്യുന്നത് വിലക്കി താലിബാൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
നേരത്തെ സ്ത്രീകള്‍ വാങ്ക് വിളിക്കുന്നതും തക്ബീർ മുഴക്കുന്നതും താലിബാൻ കർശനമായി വിലക്കിയിരുന്നു. പിന്നാലെയാണ് ഉച്ചത്തില്‍ ഖുർആൻ പാരായണം ചെയ്യുന്നതും വിലക്കിയത്. സദ്ഗുണ പ്രചരണത്തിനും ദുരാചാരം തടയുന്നതിനുമാണ് പുതിയ നിയമം നടപ്പാക്കുന്നതെന്ന് മന്ത്രി മുഹമ്മദ് ഖാലിദ് ഹനഫി പറയുന്നു.
അതേസമയം, സ്ത്രീകള്‍ മുഖമടക്കം മൂടി നടക്കണം എന്നാണ് താലിബാന്റെ ഉത്തരവ്. കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരുമായി കാഴ്ച സമ്ബർക്കം പുലർത്തുന്നത് ഇതോടെ നിരോധിക്കുകയും ചെയ്തു. ടാക്‌സി ഡ്രൈവർമാർക്ക് ഒരു പുരുഷ ബന്ധു കൂടെയില്ലാതെ സ്ത്രീകളെ കയറ്റിയതിന് പിഴകള്‍ നേരിടേണ്ടിവരും. വിലക്കുകള്‍ ലംഘിക്കുന്നവർക്ക് കർശന ശിക്ഷയാണ് നല്‍കുന്നത്.
മന്ത്രി മുഹമ്മദ് ഖാലിദ് ഹനഫി പ്രഖ്യാപിച്ച ഈ നിർദ്ദേശം അഫ്ഗാൻ സ്ത്രീകൾക്കിടയിൽ വ്യാപകമായ പ്രതികരണത്തിന് കാരണമായി. അവർ താലിബാൻ്റെ നയങ്ങൾ കൂടുതൽ നിയന്ത്രണാധിഷ്ഠിതമായി വളരുന്നതിനാൽ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് കൂടുതലായി ആവശ്യപ്പെടുന്നു.
താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം, അഫ്ഗാൻ സ്ത്രീകൾ വിദ്യാഭ്യാസം, തൊഴിൽ, പൊതുജീവിതം എന്നിവയിൽ കടുത്ത നിയന്ത്രണങ്ങൾ നേരിടുന്നുണ്ട്. ആറാം ക്ലാസിനു മുകളിലുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസം പോലും നിരോധിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്