ജറുസലേം: യുഎസ് തെരഞ്ഞെടുപ്പിന് മുമ്പ് ഇസ്രായേലുമായി വെടിനിർത്തൽ കരാർ സാധ്യമാണെന്ന് സൂചന നൽകി ലെബനൻ പ്രധാനമന്ത്രി.
“ഞങ്ങൾ ഞങ്ങളുടെ പരമാവധി ചെയ്യുന്നു... വരും മണിക്കൂറുകൾക്കോ ദിവസങ്ങൾക്കോ ഉള്ളിൽ വെടിനിർത്തൽ ഉണ്ടായേക്കാം'' സ്വതന്ത്ര ലെബനീസ് ബ്രോഡ്കാസ്റ്റർ അൽ-ജദീദുമായുള്ള ടെലിവിഷൻ അഭിമുഖത്തിൽ ലെബനൻ കാവൽ പ്രധാനമന്ത്രി നജീബ് മിക്കാറ്റി പറഞ്ഞു.
നവംബർ 5 ന് യുഎസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി വെടിനിർത്തൽ സാധ്യമാകുമെന്ന് യുഎസ് പ്രത്യേക ദൂതൻ ആമോസ് ഹോഷ്‌സ്റ്റീനുമായി നടത്തിയ സംഭാഷണത്തിന് പിന്നാലെ അദ്ദേഹം പറഞ്ഞു.
ഹിസ്ബുള്ള ദിവസേന ഇസ്രായേലിനെതിരെ മിസൈൽ, ഡ്രോൺ ആക്രമണം തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. ലെബനൻ-ഇസ്രായേൽ അതിർത്തിയുടെ ഇരുവശങ്ങളിലും ശാന്തത പുനഃസ്ഥാപിക്കുന്ന വെടിനിർത്തൽ നിർദ്ദേശമാണ് യുഎസ് മുന്നോട്ട് വയ്ക്കുന്നത്.
ഹിസ്ബുള്ളയുടെ നേതാവ് നെയിം ഖാസിമും സ്വീകാര്യമായ വ്യവസ്ഥകൾക്ക് കീഴിൽ ഇസ്രായേലുമായി വെടിനിർത്തലിന് തുറന്ന മനസ്സ് പ്രകടിപ്പിച്ചെങ്കിലും ഔപചാരികമായ ഒരു കരാറും ഇതുവരെ നിർദ്ദേശിച്ചിട്ടില്ല. ലെബനനിലെ വെടിനിർത്തലിനെ ഗാസയിലെ വെടിനിർത്തലുമായി ബന്ധിപ്പിക്കുന്നില്ലെന്നും ഹിസ്ബുള്ള തങ്ങളുടെ നിലപാടിൽ അയവുവരുത്തിയെന്നും മിക്കാറ്റി പരാമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്