ജെറുസലേം: ഹസന്‍ നസ്‌റല്ലയുടെ പിന്‍ഗാമിയായി ഹിസ്ബുള്ളയുടെ തലപ്പത്തെത്തിയ നയീം ഖാസിമിന്റേത് 'താല്‍ക്കാലിക നിയമനം' മാത്രമാണെന്ന് ഇസ്രയേല്‍. ഹിസ്ബുള്ളയുടെ തലപ്പത്ത് ഖാസിമിന്റെ സേവനം അധികകാലം ഉണ്ടാകില്ലെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രതികരിച്ചു. എക്‌സില്‍ ഖാസിമിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തശേഷമാണ് ഗാലന്റിന്റെ പ്രതികരണം.
നസ്‌റല്ലയെ വധിച്ചതുപോലെ വൈകാതെ തന്നെ ഖാസിമിനെയും വധിക്കുമെന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്. ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയേയും രണ്ടാമനായി അറിയപ്പെട്ട യഹ്യ സിന്‍വറിനേയും ഇസ്രയേല്‍ വധിച്ചിരുന്നു.
ഇസ്രായേലിലെ നെതന്യാഹു ഭരണകൂടവും പിന്നീട് ഗാലന്റിന്റെ അതേ വികാരം പങ്കിട്ട് ഖാസിമിന്റെ കാലാവധി ഹ്രസ്വമായിരിക്കാമെന്ന് പ്രതികരിച്ചു. 'അദ്ദേഹം തന്റെ മുന്‍ഗാമികളുടെ പാത പിന്തുടരുകയാണെങ്കില്‍ ഈ തീവ്രവാദ സംഘടനയുടെ ചരിത്രത്തിലെ ഏറ്റവും ചെറിയ കാലാവധിയായിരിക്കാം ഈ പദവിയിലുള്ള അദ്ദേഹത്തിന്റെ കാലാവധി.' നെതന്യാഹു ഭരണകൂടം പ്രതികരിച്ചു. ഹിസ്ബുള്ളയെ സൈനികമായി തകര്‍ക്കുക മാത്രമാണ് ലെബനനുള്ള ഏക പരിഹാരം എന്നും ഇസ്രായേല്‍ വ്യക്തമാക്കി.
ഹിസ്ബുള്ളയെ സംബന്ധിച്ചിടത്തോളം ഏറെ പ്രക്ഷുബ്ധമായ സമയത്താണ് ഖാസിം നേതൃത്വം ഏറ്റെടുക്കുന്നത്. നസ്റല്ലയുടെയും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കരുതപ്പെട്ടിരുന്ന ഹാഷിം സഫീദീന്റെയും മരണം സംഘടനയുടെ ആത്മവിശ്വാസം തകര്‍ത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്