ബെയ്‌റൂട്ട്: സ്വീകാര്യമെന്ന് കരുതുന്ന വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ വാഗ്ദാനം ചെയ്യുന്നത് വരെ ഹിസ്ബുള്ള ഇസ്രായേലുമായുള്ള പോരാട്ടത്തില്‍ തുടരുമെന്ന് ലെബനീസ് സംഘടനയുടെ പുതിയ തലവന്‍ നയീം കാസെം. ബുധനാഴ്ച സംപ്രേഷണം ചെയ്ത തന്റെ ആദ്യ പൊതുപ്രസംഗത്തിലാണ് കാസെം നയം വ്യക്തമാക്കിയത്.
''ഇസ്രായേലികള്‍ ആക്രമണം നിര്‍ത്താന്‍ തീരുമാനിക്കുകയാണെങ്കില്‍, അനുയോജ്യമെന്ന് ഞങ്ങള്‍ കാണുന്ന വ്യവസ്ഥകള്‍ക്കനുസരിച്ചാണെങ്കില്‍ അത് അംഗീകരിക്കും,'' മുന്‍കൂട്ടി റെക്കോര്‍ഡുചെയ്ത ടെലിവിഷന്‍ പ്രസംഗത്തില്‍ അജ്ഞാതമായ സ്ഥലത്ത് നിന്ന് കാസെം പറഞ്ഞു. ''ഞങ്ങള്‍ വെടിനിര്‍ത്തലിനായി യാചിക്കില്ല, കാരണം ഞങ്ങള്‍ യുദ്ധം തുടരും... എത്ര സമയമെടുത്താലും.'' കാസെം വ്യക്തമാക്കി.
ലെബനനിലും ഗാസയിലും വെടിനിര്‍ത്തലിന് അന്താരാഷ്ട്ര മധ്യസ്ഥര്‍ പുതിയ നീക്കം ആരംഭിച്ച സാഹചര്യത്തിലാണ് കാസെമിന്റെ പ്രസ്താവന.
സെപ്തംബര്‍ അവസാനം ബെയ്‌റൂട്ട് നഗരത്തില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഹസ്സന്‍ നസ്രല്ലയുടെ പകരക്കാരനായി പുരോഹിതനും ലെബനീസ് തീവ്രവാദ ഗ്രൂപ്പിന്റെ സ്ഥാപക അംഗവുമായ കാസെമിനെ ചൊവ്വാഴ്ചയാണ് നാമകരണം ചെയ്തത്. മൂന്ന് പതിറ്റാണ്ടിലേറെയായി നസ്റല്ലയുടെ ഡെപ്യൂട്ടി ആയി കാസെം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നസ്രല്ലയുടെ മരണത്തിന് എട്ട് ദിവസങ്ങള്‍ക്ക് ശേഷം ഹിസ്ബുള്ള പഴയപടി പുനസംഘടിച്ചെന്ന് കാസെം പറഞ്ഞു. ദീര്‍ഘകാലം യുദ്ധം ചെയ്യാനുള്ള കഴിവ് ഇപ്പോഴും സംഘടനയ്ക്കുണ്ട്. നസ്രല്ല തയാറാക്കിയ പദ്ധതി അനുസരിച്ചാണ് ഹിസ്ബുള്ള പോരാടുന്നതെന്നും കാസെം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്