ടെൽ അവീവ്: ആക്രമണ ഭീഷണിയെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മകൻ്റെ വിവാഹം മാറ്റിവച്ചു. നവംബർ 26നായിരുന്നു നെതന്യാഹുവിൻ്റെ മകൻ്റെ വിവാഹം നിശ്ചയിച്ചിരുന്നത്.
വടക്കൻ ടെൽ അവീവിലെ റോണിറ്റ് ഫാമിലാണ് ചടങ്ങ് നടത്താൻ തീരുമാനിച്ചത്. എന്നാൽ സാഹചര്യം മുൻനിർത്തി ഇത് മാറ്റാൻ നെതന്യാഹു ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകള്‍.
നേരത്തെ ഹിസ്ബുള്ള തൊടുത്ത ഡ്രോണുകളിൽ ഒന്ന് നെതന്യാഹുവിൻ്റെ വീടിൻ്റെ ജനാലയിൽ പതിച്ചിരുന്നു. സംഭവം നടക്കുമ്പോൾ നെതന്യാഹു വീട്ടിലില്ലായിരുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്