ഇസ്രായേൽ ആക്രമണം: വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

OCTOBER 30, 2024, 7:15 PM

ഗാസ: വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയ ദുരന്തമേഖലയായി പ്രഖ്യാപിച്ചു.  ആഴ്ചകൾ നീണ്ട ഇസ്രായേൽ ആക്രമണങ്ങൾക്കും സൈനിക ഉപരോധങ്ങൾക്കും പിന്നാലെയാണ് തീരുമാനം.

ഇസ്രയേൽ ആക്രമണത്തിൽ 120 പാലസ്തീനികൾ കഴിഞ്ഞ ദിവസങ്ങളിൽ ബെയ്ത് ലാഹിയയിൽ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണമെന്നാണ് യുഎസ് വിശേഷിപ്പിച്ചത്. ബെയ്ത് ലാഹിയക്കൊപ്പം തന്നെ തെക്ക് ഖാൻ യൂനിസ്, മധ്യഭാഗത്ത് ദേർ എല്‍-ബലാഹ്, വടക്ക് ഗാസ സിറ്റി എന്നിവയുള്‍പ്പെടെ ഗാസ മുനമ്ബില്‍ ഉടനീളം ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ കടുപ്പിക്കുന്നുണ്ട്. 

വടക്കൻ ഭാഗത്ത് പരിക്കേറ്റവർക്ക് ആംബുലൻസുകൾ പോലും എത്തിക്കാൻ കഴിയാത്ത വിധം മോശമാണ് സ്ഥിതിയെന്ന് ഗാസയിലെ പലസ്തീൻ റെഡ് ക്രസൻ്റ് വക്താവ് റെയ്ദ് അൽ-നെംസ് പറഞ്ഞു.കഴിഞ്ഞ 25 ദിവസമായി ഈ പ്രദേശത്തേക്ക് മറ്റ് സഹായങ്ങൾ എത്തുന്നത് ഇസ്രായേൽ സൈന്യം തടഞ്ഞിരുന്നു. പ്രദേശത്തെ അഭയാർഥി കേന്ദ്രങ്ങൾക്ക് നേരെ സൈന്യം ബോധപൂർവം ആക്രമണം നടത്തുകയാണെന്ന് അൽ-നെംസ് പറഞ്ഞു.

vachakam
vachakam
vachakam

വടക്കൻ ഗാസയിലെ ആക്രമണം അവസാനിപ്പിക്കുകയും ആംബുലൻസ് ടീമുകളെ പ്രവേശിക്കാൻ അനുവദിക്കുകയും ചെയ്യുക എന്നതിനാണ് മുൻഗണനയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒക്‌ടോബർ ആദ്യം മുതല്‍ വടക്കൻ ഗാസയില്‍ ഇസ്രയേല്‍ സൈന്യം ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. പിന്നാലെ കൂടുതല്‍ തീവ്രതയോടെ പ്രദേശത്ത് ബോംബാക്രമണം നടത്തുകയും ഇതിനകം തന്നെ ഗുരുതരമായ മാനുഷിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുകയും ചെയ്തു.

അതേസമയം, വെസ്റ്റ് ബാങ്കിലും ലെബനനിലും ഇസ്രായേൽ സമാനമായ സൈനിക പ്രവർത്തനങ്ങൾ തുടരുകയാണ്. ചൊവ്വാഴ്ച ഇസ്രായേൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ ലെബനനിലുടനീളം 100 ലധികം ലക്ഷ്യങ്ങൾ തകർത്തു. ഒക്ടോബർ 3 മുതൽ ഗാസയിൽ 14 സഹായ പ്രവർത്തകരെയും നാല് ആരോഗ്യ പ്രവർത്തകരെയും ഇസ്രായേൽ സൈന്യം വധിച്ചതായി യുഎൻ റിപ്പോർട്ട് ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam