യുഎഇയിൽ സ്ഥിരതാമസമാക്കാൻ പ്ലാനുണ്ടോ? 10 വര്‍ഷത്തെ ബ്ലൂ റെസിഡൻസിക്കായി ഇപ്പോള്‍ അപേക്ഷിക്കാം

MAY 16, 2024, 1:07 PM

അബുദാബി: ഗൾഫ് രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരവുമായി യുഎഇയിൽ പുതിയ 10 വർഷത്തെ വിസ പദ്ധതി. 'ബ്ലൂ റെസിഡൻസി' എന്നാണ് വിസയുടെ പേര്.

പരിസ്ഥിതി സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകുന്നവർക്കാണ് യുഎഇ ബ്ലൂ റെസിഡൻസി വിസ നൽകുന്നത്. യുഎഇക്ക് അകത്തും പുറത്തും പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തിയവർക്കാണ് വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസരം.

പരിസ്ഥിതി സംരക്ഷണ പ്രവ‌ർത്തനങ്ങള്‍ നടത്തുന്ന അന്താരാഷ്‌ട്ര കമ്ബനികളിലെ അംഗങ്ങള്‍, സംഘടനകളിലുള്ളവർ, സ‌ർക്കാരിതര സംഘടനകളിലെ അംഗങ്ങള്‍, അഗോള പുരസ്‌കാര ജേതാക്കള്‍, പ്രശസ്‌തരായ പരിസ്ഥിതി പ്രവ‌ർത്തകർ, ഈ മേഖലയില്‍ ഗവേഷണം നടത്തുന്നവർ എന്നിവർക്കാണ് വിസ അനുവദിക്കുന്നത്.

vachakam
vachakam
vachakam

തിരിച്ചറിയല്‍, പൗരത്വം, കസ്റ്റംസ്, തുറമുഖ സംരക്ഷണം എന്നീ വകുപ്പുകളുടെ അധികാരികള്‍ വഴി ബ്ളൂ റസിഡൻസി വിസയ്ക്കായി അപേക്ഷ നല്‍കാം. കൂടാതെ ബന്ധപ്പെട്ട അധികാരികള്‍ക്ക് അർഹരായവരെ നാമനിർദേശം ചെയ്യാനും സാധിക്കും.

രണ്ടുവർഷത്തെവരെ കാലാവധിയുള്ള താമസ വിസകളാണ് യുഎഇ സാധാരണയായി അനുവദിക്കുന്നത്. 2019ല്‍, നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, മികച്ച വിദ്യാർത്ഥികള്‍, ബിരുദധാരികള്‍ തുടങ്ങിയവർക്കായി ഗോള്‍ഡൻ വിസകള്‍ എന്ന പേരില്‍ 10 വർഷത്തെ റെസിഡൻസി സ്കീം രാജ്യം പ്രഖ്യാപിച്ചിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam