മോസ്കോ: റഷ്യയിലേക്ക് അമേരിക്കന്‍ മിസൈലുകള്‍ പ്രയോഗിക്കാന്‍ ഉക്രെയ്നെ അനുവദിക്കാനുള്ള ജോ ബൈഡന് ഭരണകൂടത്തിന്റെ തീരുമാനം അപകടകരമെന്ന് റഷ്യ. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഓഫീസ് എടുത്ത ഈ തീരുമാനം അമേരിക്കയെ നേരിട്ട് സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കുമെന്ന് ക്രെംലിന് പറഞ്ഞു.
'ഈ തീരുമാനം അശ്രദ്ധവും അപകടകരവുമാണ്, ഈ സംഘര്‍ഷത്തില്‍ അമേരിക്കയുടെ പങ്കാളിത്തത്തിന്റെ നിലവാരത്തിലുള്ള ഗുണപരമായ വര്‍ദ്ധനവ് ഉണ്ടാക്കുന്നതാണ്,' ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. എരിതീയിലേക്ക് എണ്ണ ഒഴിക്കാനും സംഘര്‍ഷം കൂടുതല്‍ ആളിക്കത്തിക്കാനുമാണ് വാഷിംഗ്ടണില്‍ നിന്ന് പുറത്തേക്ക് പോകാനൊരുങ്ങുന്ന ഭരണകൂടം സ്വാഭാവികമായും ശ്രമിക്കുന്നതെന്ന് പെസ്കോവ് ആരോപിച്ചു.
ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാനുള്ള അനുമതി അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യവുമായുള്ള ഏറ്റുമുട്ടല്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് കുറെ നാളുകളായി റഷ്യ മുന്നറിയിപ്പ് നല്കി വരികയായിരുന്നു.
ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും, റഷ്യയിലേക്ക് കൂടുതല്‍ ആഴത്തില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ ലോംഗ് റേഞ്ച് മിസൈലുകള്‍ ഉപയോഗിക്കുന്നതിന് ബൈഡന് ഉക്രെയ്ന് അനുമതി നല്‍കിയതായി നിരവധി മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി.
റഷ്യയ്ക്കുള്ളിലെ സൈനിക ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താന്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ഉക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി മാസങ്ങളായി സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്