അങ്കാറ: തുർക്കിയിലെ ബോലു പ്രവിശ്യയിലെ പർവതനിരകളിലുള്ള റിസോർട്ടിൽ തീപിടിച്ച് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. തുർക്കിയിലെ ഗ്രാന്റ് കർത്താൽ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. 12 നിലകളുള്ള ഹോട്ടലിൽ പുലർച്ചെ 3.30നാണ് അപകടമുണ്ടായത് എന്നാണ് ലഭിക്കുന്ന വിവരം.
മഞ്ഞുകാലമായതിനാൽ നിരവധി വിനോദസഞ്ചാരികൾ സ്ഥലത്തുണ്ടായിരുന്നു. 66 പേരാണ് തീപിടിത്തത്തിൽ മരിച്ചത് എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 50ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
കെട്ടിടത്തിലെ റെസ്റ്റോറന്റ് ഭാഗത്താണ് ആദ്യമായി തീപിടിച്ചത്. അപകട സമയത്ത് നിരവധി പേർ ഉറക്കത്തിലായിരുന്നു. അപകട സ്ഥലത്ത് ആ സമയം 234 പേർ ഉണ്ടായിരുന്നു. തീ ആളികത്തി ഹോട്ടലിന് വലിയ നാശം സംഭവിച്ചതിന്റെ പല വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവമുണ്ടായ ഉടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അപ്പോഴേക്കും നിരവധി പേർ മരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്