ദോഹ: പലസ്തീൻ പ്രശ്നം പരിഹരിക്കാനുള്ള ഏക മാർഗം ദ്വിരാഷ്ട്ര പരിഹാരമാണെന്ന് ഖത്തർ. ഈജിപ്തും ജോർദാനും ഗാസയെ ഏറ്റെടുക്കണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടിനോട് പ്രതികരിക്കുകയായിരുന്നു ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അൽ-അൻസാരി.
ഖത്തറിന്റെ നിലപാട് വ്യക്തമാണ്. പലസ്തീൻ ജനതയ്ക്ക് അവരുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്നും അതിനുള്ള ഏക മാർഗം ദ്വിരാഷ്ട്ര പരിഹാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ പ്രശ്നം പരിഹരിക്കുന്നതിനായി ട്രംപ് ഭരണകൂടവുമായും ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായും ചർച്ചകൾ നടന്നുവരികയാണ്. ഇക്കാര്യത്തിൽ ഖത്തറിന്റെ നിലപാട് അവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിനുള്ള വ്യവസ്ഥകൾ ഒരുക്കുകയാണ്. ആദ്യ ഘട്ടത്തിൽ ഇരുപക്ഷത്തുനിന്നും പരാതികൾ ഉയർന്നിട്ടുണ്ട്.
എന്നിരുന്നാലും, കരാറിന്റെ വലിയ തോതിലുള്ള ലംഘനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് മധ്യസ്ഥനായി പ്രവർത്തിക്കുന്ന ഖത്തർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്