മോസ്‌കോ: 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടില്ലായിരുന്നുവെങ്കില്‍ ഉക്രെയ്ന്‍-റഷ്യ യുദ്ധം സംഭവിക്കില്ലായിരുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. 2022 ഫെബ്രുവരിയില്‍ ഉക്രെയിനെ റഷ്യ ആക്രമിച്ചത് കടുത്ത പ്രതിസന്ധിയെ തുടര്‍ന്നായിരുന്നുവെന്നാണ് പുടിന്റെ വിശദീകരണം. റഷ്യന്‍ സര്‍ക്കാര്‍ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മാത്രമല്ല 2020 നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപില്‍ നിന്നും വിജയം തട്ടിപ്പറിച്ചതാണെന്നും പുടിന്‍ ആരോപിച്ചു. ആ തിരഞ്ഞെടുപ്പില്‍ അദ്ദേഹം തന്നെ ജയിച്ചിരുന്നുവെങ്കില്‍ ഉക്രെയ്‌നെ ആക്രമിക്കുന്ന നിലയില്‍ റഷ്യക്ക് മുമ്പില്‍ ഒരിക്കലും ഒരു പ്രതിസന്ധിയും ഉണ്ടാവില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 2020ല്‍ നടന്ന തിരഞ്ഞെടുപ്പിലെ തന്റെ പരാജയത്തെ കുറിച്ച് ട്രംപ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിവെയ്ക്കുകയായിരുന്നു പുടിനും.
അമേരിക്ക സഹായിക്കുകയാണെന്നുണ്ടെങ്കില്‍ ഉക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് റഷ്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ഒഴിവാക്കാനാവാത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നേക്കാം. അതേ നിലയില്‍ ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തങ്ങളുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി റഷ്യയും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പുടിനുമായും ട്രംപുമായും ഒരു ചര്‍ച്ചയ്ക്കും തയ്യാറെല്ലെന്നാണ് ഉക്രെയിന്‍ പ്രസിഡന്റ് വൊളോര്‍ിമിര്‍ സെലന്‍സ്‌കിയുടെ നിലപാട്. യൂറോപ്യന്‍ പ്രതിനിധികള്‍ ഇല്ലാതെ ഒരു സമവായ ചര്‍ച്ചയ്ക്കും തയ്യാറെല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്