ചാറ്റ് ജിപിടി സേവനങ്ങൾ തടസപ്പെട്ടു; ആശങ്കയിൽ ഉപയോക്താക്കൾ 

JANUARY 23, 2025, 8:49 AM

ന്യൂയോർക്ക്: ലോകത്ത് ഏറ്റവും പ്രചാരമുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്‌ഠിത ചാറ്റ്‌ബോട്ടുകളിൽ ഒന്നാണ് ചാറ്റ് ജിപിടി. ഇന്ന് നിരവധി പേരാണ് ചാറ്റ് ജിപിടി ഉപയോഗിക്കുന്നത്. എന്നാൽ ചാറ്റ് ജിപിടി സേവനങ്ങൾ തടസപ്പെട്ടു എന്നാണ് റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. 

ഓപ്പൺ എഐയുടെ ചാറ്റ് ബോട്ടിന്റെ സേവനങ്ങൾ തകരാറായെന്ന് ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കളാണ് സോഷ്യൽ മീഡിയയിലൂടെ രം​ഗത്തെത്തിയത്. ലോകത്താകമാനം ചാറ്റ് ജിപിടിയുടെ സേവനങ്ങളിൽ പ്രശ്നങ്ങൾ നേരിടുന്നതായാണ് റിപ്പോ‍ർട്ട്. 

നാല് മണി മുതൽ പ്രശ്നങ്ങൾ നേരിട്ട വെബ്സൈറ്റ് ആറ് മണിയോടെ പ്രവർത്തന രഹിതമായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ബോട്ടുമായി ചാറ്റ് ചെയ്യാനോ ഹിസ്റ്ററി ആക്‌സസ് ചെയ്യാനോ സാധിക്കുന്നില്ലെന്നാണ് ഉപയോക്താക്കളുടെ പ്രധാന പരാതി. വെബ്‌സൈറ്റും ചാറ്റ് ആപ്പും ആക്‌സസ് ചെയ്യുന്നതിൽ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ നേരിട്ടു. പ്രോജക്‌റ്റുകൾക്കായി ഓപ്പൺ എഐയുടെ എപിഐ ഉപയോഗിക്കുന്ന കമ്പനികളെയും തകരാറ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

vachakam
vachakam
vachakam

എന്നാൽ  സേവനങ്ങൾ തടസപ്പെട്ടതുമായി ബന്ധപ്പെട്ട് ചാറ്റ് ജിപിടിയോ മാതൃകമ്പനിയായ ഓപ്പണ്‍ എഐയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.   

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam