മോസ്കോ: റഷ്യൻ എണ്ണ ശുദ്ധീകരണശാല വീണ്ടും ആക്രമിച്ചതായി ഉക്രെയ്ൻ അറിയിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഉക്രെയ്ൻ ഡ്രോണുകൾ റഷ്യൻ എണ്ണ ശുദ്ധീകരണശാല ആക്രമിക്കുന്നത്.
കിഴക്കൻ ഉക്രെയ്നിൽ നിന്ന് 800 കിലോമീറ്റർ അകലെയുള്ള റഷ്യൻ പട്ടണമായ ക്സ്റ്റോവോയിലാണ് ആക്രമണം നടന്നത്. പ്രദേശത്ത് ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണതായി റഷ്യയുടെ റീജിയണൽ ഗവർണർ ഗ്ലെബ് നികിറ്റിൻ സ്ഥിരീകരിച്ചു. ആളപായമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയുടെ മറ്റ് ഭാഗങ്ങളിലും ഡ്രോൺ ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ ഒരു അമ്മയും കുഞ്ഞും കൊല്ലപ്പെട്ടു. 100-ലധികം ഉക്രെയ്ൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യ അറിയിച്ചു.
എണ്ണ പമ്പിംഗ് സ്റ്റേഷനും മിസൈൽ സംഭരണ കേന്ദ്രത്തിനും നേരെയുള്ള ആക്രമണം എസ്‌ബിയു സുരക്ഷാ ഏജൻസിയും ഉക്രെയ്‌നിന്റെ പ്രത്യേക ഓപ്പറേഷൻ ഫോഴ്‌സും സംയുക്തമായി നടത്തിയ ഓപ്പറേഷനാണെന്ന് റിപോർട്ടുകൾ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്