ടെല്‍ അവീവ്: ഗാസ സമാധാന കരാര്‍ പ്രകാരം 200 പാലസ്തീനിയന്‍ തടവുകാരെ വിട്ടയച്ച് ഇസ്രയേല്‍. ഹമാസ് തടവിലാക്കിയ നാല് ഇസ്രയേലി വനിത സൈനികരെ വിട്ടയച്ചതിന് പിന്നാലെയാണ് പാലസ്തീനിയന്‍ തടവുകാരെ വിട്ടയച്ചത്.
ഇവരില്‍ 70 പേരെ ഈജിപ്ത് വഴി വിട്ടയച്ചിരുന്നു. ഇവരെ കെയ്റോയില്‍ ഹമാസ് സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോചിതരായ തടവുകാരില്‍ 120 പേര് ജീവപര്യന്തം വിധിക്കപ്പെട്ട് തടവില്‍ കഴിഞ്ഞവരാണ്. വെടിനിര്‍ത്തല്‍ കരാറിന് ശേഷം രണ്ടാം ഘട്ട മോചിപ്പിക്കലാണിത്.
യു.എസ്, ഖത്തര്‍, ഈജിപ്റ്റ് എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ കരാറിന് ധാരണയായത്. ആറാഴ്ചത്തേക്കാണ് പ്രാഥമിക വെടിനിര്‍ത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്