ബീജിങ്: വളര്‍ത്തുപൂച്ച അബദ്ധത്തില്‍ രാജിക്കത്തയച്ചതോടെ തന്റെ ജോലിയും വര്‍ഷാവസാന ബോണസും നഷ്ടമായെന്ന് ചൈനീസ് യുവതി. ബോസിന് രാജിക്കത്ത് അയക്കാന്‍ മടിച്ച് നില്‍ക്കുന്നതിനിടെ സമീപത്തിരുന്ന പൂച്ച അറിയാതെ 'SEND' ബട്ടണ്‍ അമര്‍ത്തുകയായിരുന്നു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിംഗില്‍ താമസിക്കുന്ന 25 കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
യുവതിക്കൊപ്പം ഒന്‍പത് പൂച്ചകളാണ് താമസിക്കുന്നത്. ഇവരെ പോറ്റാന്‍ പണം ആവശ്യമാണെന്നതിനാല്‍ രാജിവെക്കാനുള്ള തീരുമാനം വേണ്ടെന്ന് വെക്കാനുള്ള ചിന്തയിലായിരുന്നു യുവതി. ലാപ്ടോപ്പില്‍ തയാറാക്കിവെച്ച രാജിക്കത്ത് അയക്കണോ വേണ്ടയോ എന്ന് ആലോചിക്കുന്ന സമയത്ത് പൂച്ച യുവതിയുടെ മേശപ്പുറത്തേക്ക് ചാടിക്കയറി ലാപ്ടോപ്പിലെ എന്റര്‍ കീ അമര്‍ത്തുകയായിരുന്നു. വീട്ടിലെ നിരീക്ഷണക്യാമറയില്‍ ഈ അവിശ്വസനീയ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് യുവതി പറയുന്നു.
തന്റെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ അവര്‍ ഉടന്‍ തന്നെ ബോസിനെ വിളിച്ച് കാര്യം പറഞ്ഞുവെങ്കിലും ഫലമുണ്ടായില്ല. പൂച്ചയാണ് രാജിക്കത്തയച്ചതെന്ന് പറഞ്ഞുവെങ്കിലും ബോസ് ഇത് അംഗീകരിച്ചില്ല. ഇതോടെ യുവതിക്ക് ജോലിയും വര്‍ഷാവസാന ബോണസും നഷ്ടപ്പെട്ടു. പൂച്ചകള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പണമില്ലാതെ വന്നതോടെ അവര്‍ ഇപ്പോള്‍ പുതിയ ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്