ബ്രസൽസ്: ബെൽജിയം, നെതർലന്റ്സ്, ബ്രിട്ടൻ, ജെർമനി, ഫ്രാൻസ് ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ കൊക്കകോളയും സ്പ്രൈറ്റും മറ്റ് ഉത്പന്നങ്ങളും തിരിച്ചുവിളിച്ച് കമ്പനി. ഉയർന്ന അളവിൽ ക്ലോറേറ്റ് സാന്നിദ്ധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി.
അതേസമയം ആരോഗ്യപരമായ കാരണങ്ങൾ മുൻനിർത്തിയാണ് കമ്പനിയുടെ ഈ നടപടി എന്നാണ് ലഭിക്കുന്ന വിവരം. ബെൽജിയം, നെതർലന്റ്സ്, ബ്രിട്ടൻ, ജെർമനി, ഫ്രാൻസ് ലക്സംബർഗ് എന്നീ രാജ്യങ്ങളിൽ നവംബർ മുതൽ വിതരണം ചെയ്ത കാനുകളിലും ഗ്ലാസ് ബോട്ടിലുകളിലുമാണ് ഉയർന്ന അളവിൽ ക്ലോറേറ്റ് കണ്ടെത്തിയത്.
എന്നാൽ തിരിച്ചു വിളിച്ച ഉത്പന്നങ്ങളുടെ അളവ് എത്രയെന്ന കാര്യത്തിൽ വ്യക്തമായ കണക്കുകളില്ലെന്നും എന്നാൽ വലിയ അളവ് തന്നെ ഉണ്ടാവുമെന്നും കമ്പനി പ്രതികരിച്ചു. ക്ലോറേറ്റ് ദീർഘകാലം ശരീരത്തിൽ എത്തുന്നത് കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുമെന്ന് യൂറോപ്യൻ ഫുഡ് സേഫ്റ്റി അതോറിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്