ദുബായ്; യുഎഇയിലെ പ്രവാസികള്‍ക്കിടയില്‍ സമ്പാദ്യ ശീലം കുറയുന്നു. രാജ്യത്തെ അന്‍പത് ശതമാനത്തിലേറെ താമസക്കാര്‍ കഴിഞ്ഞ വര്‍ഷം ചെലവഴിച്ചത് സമ്പാദിച്ചതിനേക്കാളേറെയെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക സാങ്കേതിക പ്ലാറ്റ്ഫോമായ യാബി നടത്തിയ സര്‍വേയിലാണ് ഈ വിവരം.
യുഎഇയിലെ ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ് യാബി നടത്തിയ സര്‍വേ. സമ്പാദ്യത്തിന്റെയും നിക്ഷേപത്തിന്റെയും പ്രാധാന്യം മനസിലാക്കുകയായിരുന്നു സര്‍വേയുടെ ലക്ഷ്യം. വരുമാനമില്ലാതെ രണ്ടാഴ്ചയെങ്കിലും ജീവിത ചിലവുകള്‍ തള്ളി നീക്കാമെന്ന് ആത്മവിശ്വാസമുള്ളത് സര്‍വേയില്‍ പ്രതികരിച്ചവരില്‍ പകുതി പേര്‍ക്ക് മാത്രമാണ്.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 50.46 ശതമാനം പേര്‍ സമ്പാദ്യത്തിലേറെ ചെലവഴിക്കുകയാണ് ചെയ്തത്. ഏകദേശം 33.53 ശതമാനം പേര്‍ക്ക് മാത്രമാണ് ജോലി അവസാനിപ്പിച്ചാലും ആവശ്യമായ സമ്പാദ്യം കൈവശമുണ്ടെന്ന് ഉറപ്പുള്ളൂ. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ 41 ശതമാനം പേര്‍ക്കും പ്രതീക്ഷയില്ലെന്നാണ് കണ്ടെത്തല്‍.
ദുബായ് പോലുള്ള നഗരത്തില്‍ വിനോദത്തിനുള്ള അനന്തസാധ്യതകളും ക്രെഡിറ്റ് കാര്‍ഡുകള്‍ അനായാസം ലഭിക്കുന്നതും മികച്ച ജീവിതനിലവാരം പ്രതിഫലിപ്പിക്കാന്‍ ആഢംബര സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്നതുമെല്ലാം സമ്പാദ്യശീലം കുറയാന്‍ കാരണമായെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്