'പുടിനെ തൊട്ട് കളിക്കരുത്, വധിക്കാനുള്ള നീക്കമുണ്ടായാൽ ആണവയുദ്ധത്തിന് സാധ്യത'; റഷ്യൻ പാർലമെന്റ് സ്പീക്കർ

JANUARY 29, 2025, 6:53 PM

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ വധിക്കാൻ ജോ ബൈഡൻ ഭരണകൂടം പദ്ധതിയിട്ടിരുന്നു എന്ന യുഎസ് പത്രപ്രവർത്തകൻ ടക്കർ കാൾസണിന്റെ പ്രസ്താവന ആഗോളതലത്തിൽ ചൂടേറിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. തന്റെ പോഡ്‌കാസ്റ്റായ ദി ടക്കർ കാൾസൺ ഷോയിലാണ്  കാൾസൺ ഈ ആരോപണം ഉന്നയിച്ചത്.

തന്റെ ആരോപണത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും കാൾസൺ നൽകിയിട്ടില്ല. എന്നാൽ പുടിനെതിരായ ഏതൊരു ആക്രമണവും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റഷ്യൻ പാർലമെന്റ് സ്പീക്കർ വ്യാസെസ്ലാവ് വോളോഡിൻ പറഞ്ഞു. പുടിനെ അപകടത്തിലാക്കാനുള്ള നീക്കമുണ്ടായാൽ ആണവയുദ്ധത്തിന് സാധ്യതയുണ്ടെന്ന് വോളോഡിൻ കൂട്ടിച്ചേർത്തു.

പുടിനെ വധിക്കാനുള്ള പദ്ധതിയോ അതിനെക്കുറിച്ചുള്ള ചർച്ചകളോ വലിയ കുറ്റകൃത്യമാണെന്നും ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അത് ആണവയുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും വോളോഡിൻ പറഞ്ഞു.

vachakam
vachakam
vachakam

കാൾസണിന്റെ പ്രസ്താവനയെത്തുടർന്ന്, പ്രത്യേക സേനയോട് കൂടുതൽ ജാഗ്രത പാലിക്കാൻ വോളോഡിൻ ആവശ്യപ്പെട്ടു. അതേസമയം, പ്രസിഡന്റ് പുടിൻ ഭീഷണികളിൽ നിന്ന് സുരക്ഷിതനാണെന്ന് പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam