മതാന്തര സംവാദ സംഘ തലവന്‍; കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടിന് പുതിയ നിയമനം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ

JANUARY 29, 2025, 12:01 PM

വത്തിക്കാന്‍ സിറ്റി: മലയാളി വൈദികനായ കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടിന് പുതിയ നിയമനം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടിന് മതാന്തര സംവാദ സംഘ തലവനായുള്ള (മതാന്തര സംഭാഷണ ഡിക്കസ്റ്ററിയില്‍ പ്രീഫെക്ട്) നിയമനമാണ് നല്‍കിയത്. ഡിസംബര്‍ ഏഴിനായിരുന്നു ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടത്.

വിവിധ മതങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും, സമാധാനത്തിനായുള്ള സംഭാഷണങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനും പ്രവര്‍ത്തിക്കുന്ന വത്തിക്കാനിലെ മതാന്തര സംഭാഷണ ഡിക്കസ്റ്ററിയുടെ പുതിയ പ്രീഫെക്റ്റായി കര്‍ദ്ദിനാള്‍ ജോര്‍ജ് കൂവക്കാടിനെ ഫ്രാന്‍സിസ് മാര്‍പാപ്പാ നിയമിച്ചത്. ഇതിനോടൊപ്പം മാര്‍പാപ്പായുടെ വിദേശ യാത്രയുടെ ചുമതലകളും അദ്ദേഹം നിര്‍വ്വഹിക്കും.

നവംബറില്‍ അന്തരിച്ച കര്‍ദിനാള്‍ അയൂസോയ്ക്ക് പകരമായാണ് നിയമനം. ഇക്കഴിഞ്ഞ ഒക്ടോബര്‍ 6 നാണ് സിറോ മലബാര്‍ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെ കര്‍ദിനാളായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചത്. വൈദികനായിരിക്കെ നേരിട്ടു കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ഇന്ത്യയില്‍നിന്നുള്ള ആദ്യ പുരോഹിതനാണ് ചങ്ങനാശേരി അതിരൂപതാംഗമായ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam