ഡമാസ്കസ്: മുൻ പ്രസിഡന്റ് ബഷാർ അൽ അസദിനെ കൈമാറാൻ സിറിയയിലെ ഇടക്കാല സർക്കാർ റഷ്യയോട് ആവശ്യപ്പെട്ടു.
റഷ്യന്‍ ബാങ്കുകളില്‍ അസദ് സൂക്ഷിച്ചിരിക്കുന്ന 17,326 കോടി രൂപയും കൈമാറണമെന്ന് സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.
റഷ്യയ്ക്കു വേണ്ടി ഡെപ്യൂട്ടി വിദേശകാര്യമന്ത്രി മിഖായേല്‍ ബോഗ്ദനോവും സിറിയക്കു വേണ്ടി ഹയാത് താഹിര്‍ അല്‍ ശാം നേതാവ് അബു മുഹമ്മദ് അല്‍ ജൂലാനി എന്ന അഹമ്മദ് അല്‍ ഷറായുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
സിറിയയുടെ പുനർനിർമ്മാണം, രാഷ്ട്രീയ പരിഷ്കാരങ്ങൾ, രാജ്യത്തെ സ്ഥിരപ്പെടുത്തുന്നതിൽ റഷ്യയുടെ പിന്തുണയുടെ പങ്ക് എന്നിവയുൾപ്പെടെയുള്ള പ്രധാന വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ഏകദേശം മൂന്ന് മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾ അത്താഴത്തോടെ പിരിഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്