തണുപ്പകറ്റാന്‍ മുറിയില്‍ തീ കൂട്ടി കിടന്നുറങ്ങിയ ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം

JANUARY 22, 2025, 6:20 PM

കുവൈറ്റ് സിറ്റി: തണുപ്പകറ്റാന്‍ മുറിയില്‍ തീ കൂട്ടി കിടന്നുറങ്ങിയ മൂന്ന് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം. കുവൈറ്റിലാണ് അപകടമുണ്ടായത്. തമിഴ്‌നാട് മംഗല്‍പേട്ട് സ്വദേശികളായ മുഹമ്മദ് യാസിന്‍(31), മുഹമ്മദ് ജുനൈദ്(45) എന്നിവര്‍ക്കൊപ്പം ഒരു രാജസ്ഥാന്‍ സ്വദേശിയും മരിച്ചു. നാലുപേരാണ് മുറിയിലുണ്ടായത്. മറ്റൊരു തമിഴ്‌നാട്ടുകാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.


വീട്ടുജോലിക്കാരാണ് ഇവര്‍. അബോധാവസ്ഥയിലായ ഇയാള്‍ അപകട നില തരണം ചെയ്തിട്ടില്ല. വഫ്ര മേഖലയിലാണ് ദാരുണ സംഭവമുണ്ടായത്. ഇവിടെ കൊടും തണുപ്പാണ് അനുഭവപ്പെടുന്നത്. സ്‌പോണ്‍സറുടെ തോട്ടത്തില്‍ ടെന്റിനരികിലിരുന്ന് തീ കാഞ്ഞ ശേഷം താമസ സ്ഥലത്തേക്ക് പോയപ്പോള്‍ ഈ തീക്കനലും ഇവര്‍ കൊണ്ടുപോയി. താമസിക്കുന്നിടത്ത് തീ കൂട്ടിയ ശേഷം കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെ പുക മുറിയിലാകെ നിറഞ്ഞു. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണ് മരണ കാരണമെന്നാണ് നിഗമനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam