അങ്കാറ: തുര്‍ക്കിയിലെ ബോലു പര്‍വതനിരകളിലെ റിസോര്‍ട്ടില്‍ ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തില്‍ 66 പേര്‍ കൊല്ലപ്പെട്ടു. വന്‍ തീപിടുത്തത്തില്‍ പരിഭ്രാന്തരായ നിരവധി താമസക്കാര്‍ തീയില്‍ നിന്ന് രക്ഷപ്പെടാന്‍ ജനാലകള്‍ വഴി പുറത്തേക്ക് ചാടിയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. 234 അതിഥികള്‍ താമസിച്ചിരുന്ന വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ പ്രശസ്തമായ കര്‍ത്താല്‍കായ സ്‌കീ റിസോര്‍ട്ടിലാണ് അപകടം നടന്നത്.
പുലര്‍ച്ചെ 3.30ഓടെ 12 നിലകളുള്ള ഹോട്ടലിന്റെ റസ്റ്റോറന്റില്‍ തുടങ്ങിയ തീപിടുത്തം പെട്ടെന്ന് കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. അന്തരീക്ഷത്തിലാകെ പുക നിറഞ്ഞതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഹോട്ടലിന്റെ അഗ്‌നിശമന സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല.
ബെഡ്ഷീറ്റുകളും മറ്റും കൂട്ടിക്കെട്ടിയാണ് അതിഥികള്‍ മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് ഇറങ്ങിയത്. ജനാലകളില്‍ നിന്ന് പുറത്തേക്ക് ചാടിയ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഹോട്ടലിന്റെ മേല്‍ക്കൂരയും മുകളിലത്തെ നിലകളും തീ വിഴുങ്ങിയതായി ദൃശ്യങ്ങളില്‍ കാണാം. 51 പേര്‍ക്ക് പരിക്കേറ്റതായും ഒരാളുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രി കെമാല്‍ മെമിസോഗ്ലു സ്ഥിരീകരിച്ചു.
അഗ്‌നിശമന സേനാംഗങ്ങള്‍ എത്തുന്നതില്‍ കാര്യമായ കാലതാമസം ഉണ്ടായതായി താമസക്കാര്‍ പരാതിപ്പെട്ടു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് നേതൃത്വം നല്‍കാന്‍ ആറ് പ്രോസിക്യൂട്ടര്‍മാരെ നിയോഗിച്ചു. ഹോട്ടലിന്റെ പുറംഭാഗത്തുള്ള തടികൊണ്ടുള്ള ആവരണം തീപിടുത്തത്തിന് ആക്കം കൂട്ടിയെന്നും തീ നിയന്ത്രണവിധേയമാക്കാന്‍ ബുദ്ധിമുട്ടായെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരു പാറക്കെട്ടിന്റെ വശത്ത് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത് തീ അണയ്ക്കാനുള്ള ശ്രമങ്ങളെ കൂടുതല്‍ തടസ്സപ്പെടുത്തി.
തുര്‍ക്കിയിലെ സ്‌കൂള്‍ സെമസ്റ്റര്‍ അവധിക്കാലത്താണ് ഈ ദുരന്തമുണ്ടായത്. ഈ മേഖലയിലെ ഹോട്ടലുകളെല്ലാം പൂര്‍ണ്ണമായി ബുക്കുചെയ്തിരിക്കുന്ന തിരക്കേറിയ സമയമാണിത്. മുന്‍കരുതലെന്ന നിലയില്‍ റിസോര്‍ട്ടിലെ മറ്റ് ഹോട്ടലുകള്‍ ഒഴിപ്പിച്ചു, അതിഥികളെ അടുത്തുള്ള മറ്റ് താമസ സ്ഥലങ്ങളിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്