ടെല്‍ അവീവ്: ഇസ്രയേലിലെ വാണിജ്യ കേന്ദ്രമായ ടെല്‍ അവീവില്‍ നടന്ന വെടിവെയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കുത്തേറ്റ് ഒരാള്‍ക്ക് പരിക്കേറ്റതായും ഇസ്രയേല്‍ പൊലീസ് അറിയിച്ചു.
ടെല്‍ അവീവിലെ ലെവോണ്ടിന്‍ സ്ട്രീറ്റിലാണ് സംഭവം നടന്നതെന്ന് പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും വലിയ പൊലീസ് സംഘം സ്ഥലത്തേക്ക് എത്തുന്നുണ്ടെന്നും ഇസ്രയേല്‍ പൊലീസ് പറഞ്ഞിു.
കുത്തേറ്റ് പരിക്കേറ്റ 30 വയസ്സുള്ള ഒരു പുരുഷന് തങ്ങളുടെ ജീവനക്കാര്‍ വൈദ്യസഹായം നല്‍കുന്നുണ്ടെന്ന് എമര്‍ജന്‍സി സര്‍വീസ് പ്രൊവൈഡറായ മാഗന്‍ ഡേവിഡ് ആഡോം പറഞ്ഞു. കത്തിക്കുത്ത് നടത്തിയ വ്യക്തിയെ പൊലീസ് വെടിവെച്ചു വീഴ്ത്തി.
ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വരുന്നതിന് ഒരു ദിവസം മുമ്പാണ് അക്രമ സംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്