ഹോങ്കോങ്ങ് ഗവൺമെൻ്റ് ബജറ്റിലെ കുറവുകൾ നികത്തുന്നതിന് നഗരത്തിലെ ഏറ്റവും ഉയർന്ന വരുമാനമുള്ളവരിൽ നിന്ന് തുടർച്ചയായ രണ്ടാം വർഷവും നികുതി ഉയർത്തുന്നതിനുള്ള നീക്കം നടത്താനൊരുങ്ങുകയാണെന്ന് റിപ്പോർട്ട്. ഇതിനായുള്ള മാർഗങ്ങൾ ഗവൺമെന്റ് പര്യവേക്ഷണം ചെയ്യുകയാണെന്നാണ് വിദഗ്ധർ പറയുന്നത്.
അടുത്ത ആഴ്ചകളിൽ പൊതുജനങ്ങളുമായി കൂടിയാലോചിച്ചപ്പോൾ, HK$5 മില്യൺ ($642,000) അതിലധികമോ വരുമാനമുള്ളവരിൽ 16% നികുതി നിരക്ക് ഉയർത്താനുള്ള ആശയം ഹോങ്കോങ്ങിലെ ഉദ്യോഗസ്ഥർ മുന്നോട്ട് വച്ചതായി ആണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതുപോലെ തന്നെ ചർച്ച ചെയ്ത മറ്റൊരു മാർഗം, പരിധി താഴ്ത്തി കൂടുതൽ ആളുകളെ ഏറ്റവും ഉയർന്ന നികുതി ബ്രാക്കറ്റിൽ ഉൾപ്പെടുത്തുക എന്നതാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്