ടെല്‍ അവീവ്: ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് താല്‍കാലിക വിരാമം. വെടി നിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനുമുള്ള കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ ഉന്നത സുരക്ഷാ സമിതി അംഗീകാരം നല്‍കി. 33 അംഗ സമ്പൂര്‍ണ മന്ത്രി സഭ കൂടി ഇനി കരാറിന് അംഗീകാരം നല്‍കേണ്ടതുണ്ട്. ഭൂരിപക്ഷം അംഗങ്ങളും അനുകൂലിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ.
ഹമാസ് കരാര്‍ ലംഘിച്ചാല്‍ ഇസ്രയേല്‍ യുദ്ധത്തിലേക്ക് മടങ്ങും. അമേരിക്കയുടെ പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പ് ലഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ ക്യാബിനറ്റില്‍ വ്യക്തമാക്കി. കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ബന്ദികളെ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നെതാന്യാഹു പറഞ്ഞു.
ബന്ദികളെ സ്വീകരിക്കാനും അവര്‍ക്കു വേണ്ട ചികിത്സ ഉറപ്പാക്കാനുമുള്ള സൗകര്യം ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ദീര്‍ഘ കാലത്തേക്ക് ബന്ദികളായവര്‍ക്ക് ആരോഗ്യകരവും മാനസികവും സാമൂഹികവുമായ പരിചരണം ഒരുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. നാല് ദിവസമെങ്കിലും ചുരുങ്ങിയത് ഇവരെ ആശുപത്രിയില്‍ താമസിപ്പിക്കുന്നതിനുള്ള നിര്‍ദേശവും നല്‍കിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്