ദഖ്‌ല: കുടിയേറ്റക്കാരുമായി സ്‌പെയിനിലേക്ക് പോകാന്‍ ശ്രമിച്ച ബോട്ട് മൊറോക്കോയ്ക്ക് സമീപം മറിഞ്ഞ് വന്‍ ദുരന്തം. സംഭവത്തില്‍ 50 ല്‍ ഏറെ ആളുകള്‍ മുങ്ങിമരിച്ചു. ബോട്ടിലുണ്ടായിരുന്ന 40-ലധികം പാക്കിസ്ഥാനികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്ന് പാകിസ്ഥാന്‍ അധികൃതര്‍ അറിയിച്ചു.
66 പാക്കിസ്ഥാനികള്‍ ഉള്‍പ്പെടെ 86 കുടിയേറ്റക്കാരുമായി ജനുവരി 2 ന് മൗറിറ്റാനിയയില്‍ നിന്നാണ് ബോട്ട് പുറപ്പെട്ടത്. ബോട്ടില്‍ ഉണ്ടായിരുന്ന 36 ആളുകളെ മൊറോക്കന്‍ അധികൃതര്‍ രക്ഷപ്പെടുത്തി.
മുങ്ങിമരിച്ചതായി കരുതപ്പെടുന്നവരില്‍ 44 പേരും പാക്കിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് കുടിയേറ്റ തൊഴിലാളികളുടെ അവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ വാക്കിംഗ് ബോര്‍ഡേഴ്സിന്റെ സിഇഒ ഹെലേന മലെനോ എക്സില്‍ പറഞ്ഞു.
സംഭവത്തെക്കുറിച്ച് പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് പ്രതികരിച്ചു. മൊറോക്കോയിലെ തങ്ങളുടെ എംബസി രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിന് പ്രാദേശിക അധികാരികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് അറിയിച്ചു. കൂടാതെ, പാകിസ്ഥാന്‍ പൗരന്മാരെ പിന്തുണയ്ക്കാനും ആവശ്യമായ സഹായം നല്‍കാനും മൊറോക്കോയിലെ പാകിസ്ഥാന്‍ എംബസിയില്‍ നിന്നുള്ള ഒരു ടീമിനെ ദഖ്ലയിലേക്ക് അയച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്