റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥയായ ഹോപ്പ് പുറത്തിറങ്ങി. ഇന്നലെ 80 രാജ്യങ്ങളിലാണ് പുസ്തകം പുറത്തിറങ്ങിയത്. ആദ്യമായാണ് പദവിയിലിരിക്കെ ഒരു മാര്‍പാപ്പയുടെ ആത്മകഥ പുറത്തിറങ്ങുന്നത്. 320 പേജുകളാണ് പുസ്തകത്തിനുള്ളത്.
ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യ മാര്‍പാപ്പയായ ഫ്രാന്‍സിസിന്റെ സ്‌പെയിനിലെ കുട്ടിക്കാലം മുതലുള്ള ജീവിതമാണ് ഹോപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകനായ കാലോ മൂസോയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിയ ആറ് വര്‍ഷത്തിലേറെ നീണ്ട സംഭാഷണങ്ങളില്‍ നിന്നാണ് ആത്മകഥ രചിച്ചിരിക്കുന്നത്.
ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത മാര്‍പാപ്പയുടെ ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍പാപ്പയുടെ മരണ ശേഷം പുസ്തകം പുറത്തിറക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കത്തോലിക്കാസഭ പ്രത്യാശയുടെ വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം തന്നെ ഇത് ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്വന്തം തീരുമാനങ്ങളെക്കുറിച്ചുള്ള നിഷ്പക്ഷമായ വിലയിരുത്തലും ഖേദപ്രകടനങ്ങളും ആത്മകഥയിലുണ്ട്.
സഹപാഠിയെ ഇടിച്ചു ബോധം കെടുത്തിയതും മറ്റും ആത്മകഥയില്‍ ഉണ്ടെങ്കിലും പാപ്പയുടെ ജീവിതത്തിലെ അധികം അറിയപ്പെടാത്ത ഏടുകള്‍ ഹോപ്പിലും അനാവൃതമാകുന്നില്ല. 1990-92 കാലത്ത് അര്‍ജന്റീനയിലെ കോര്‍ഡോബയില്‍ ചെലവിട്ട കാലവും ജര്‍മനിയില്‍ ദൈവശാസ്ത്രത്തില്‍ ഗവേഷണം നടത്തിയിരുന്ന കാലവുമാണത്.
2013 മാര്‍ച്ചില്‍ തന്നെ മാര്‍പാപ്പയായി തിരഞ്ഞെടുക്കാന്‍ നടത്തിയ കോണ്‍ക്ലേവിനെക്കുറിച്ച് വിശദമായ വിവരണവും ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്