ഡൽഹി: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന ഇന്ത്യക്കാരെ സംബന്ധിച്ച ഞെട്ടിക്കുന്ന കണക്കുകൾ പുറത്തു വിട്ട് വിദേശകാര്യ മന്ത്രാലയം. റഷ്യൻ പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യാക്കാർ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.
ആകെ 126 ഇന്ത്യാക്കാരാണ് റഷ്യൻ സൈന്യത്തിൽ ചേർന്നത്. ഇതിൽ 96 പേർ നാട്ടിൽ തിരിച്ചെത്തി. നിലവിൽ 18 ഇന്ത്യാക്കാർ റഷ്യൻ സൈന്യത്തിനൊപ്പമുണ്ടെന്നാണ് കണക്ക്. നിലവിൽ തിരിച്ചെത്താനുള്ള 18 ഇന്ത്യാക്കാരില്‍ 16 പേരെ കാണാനില്ലെന്ന് റഷ്യ അറിയിച്ചതായി വിദേശകാര്യ വക്താവ് പറഞ്ഞു.
അതേസമയം യുദ്ധത്തിൽ കൊല്ലപ്പെട്ട തൃശൂർ സ്വദേശി ബിനിൽ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. ബിനിൽ ബാബുവിനൊപ്പം റഷ്യൻ സൈന്യത്തിൽ പോയി യുദ്ധമുഖത്ത് പരിക്കേറ്റ ജയിൻ മോസ്കോവിൽ ചികിത്സയില്‍ തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്