ഇംഗ്ലണ്ടിലും വെയിൽസിൻ്റെ ചില ഭാഗങ്ങളിലും മൂടൽമഞ്ഞിനെ തുടർന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അല്ലെർട്ട് നൽകി. ബുധനാഴ്ച വൈകുന്നേരവും രാത്രിയും മൂടൽമഞ്ഞ് രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്നത്.
ചില സ്ഥലങ്ങളിൽ 100 മീറ്ററിൽ താഴെ ദൃശ്യപരതയോടെ മൂടൽ മഞ്ഞ് ഉണ്ടാകും എന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ഓക്‌സ്‌ഫോർഡ്, പീറ്റർബറോ, ബർമിംഗ്‌ഹാം, ലിങ്കൺ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിൽ ആണ് കാലാവസ്ഥാ മുന്നറിയിപ്പ്.
"പുലർച്ചയോടെ തെക്കൻ ഇംഗ്ലണ്ടിൻ്റെയും തെക്കുകിഴക്കൻ മിഡ്‌ലാൻഡിൻ്റെയും ചില ഭാഗങ്ങളിൽ നേർത്ത മൂടൽമഞ്ഞ് അനുഭവപ്പെടും എന്നും തെക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിൽ നിന്ന് ലിങ്കൺഷെയറും യോർക്ക്ഷയറും മിഡ്‌ലാൻഡ്‌സിൻ്റെ ബാക്കി ഭാഗങ്ങളിലും രാവിലെ വരെ അത് നിലനിൽക്കാൻ സാധ്യതയുണ്ട് എന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. വ്യാഴാഴ്ച രാവിലെ 11 വരെയാണ് മുന്നറിയിപ്പ്.
അതേസമയം പുറപ്പെടുന്നതിന് മുമ്പ് സാഹചര്യങ്ങൾ പരിശോധിച്ച് അവരുടെ ഫോഗ് ലൈറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ ഡ്രൈവർമാരോട് അഭ്യർത്ഥിക്കുന്നു. ബസുകൾ, ട്രെയിനുകൾ, വിമാനങ്ങൾ, ഫെറി യാത്രകൾ എന്നിവയെല്ലാം കാലാവസ്ഥയെ ബാധിച്ചേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യുകെയിലെ താപനില ഏതാണ്ട് -20C ലേക്ക് താഴുന്ന സാഹചര്യത്തിൽ ആണ് മുന്നറിയിപ്പ്. സ്കോട്ടിഷ് ഹൈലാൻഡ്സിലെ ഗ്രാമമായ ആൾട്ട്നഹാറയിൽ വെള്ളിയാഴ്ച താപനില -18.7C ആയി കുറഞ്ഞു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കഴിഞ്ഞ 15 വർഷത്തിനിടെ യുകെയിലെ ഏറ്റവും തണുപ്പുള്ള ജനുവരി രാത്രിയാണിത്.
അതേസമയം കഴിഞ്ഞ ഒരാഴ്ചയായി മഞ്ഞുവീഴ്ച മൂലം വലിയ യാത്രാ തടസ്സവും ഉണ്ടായിട്ടുണ്ട്. മാഞ്ചസ്റ്റർ എയർപോർട്ട് കഴിഞ്ഞ വ്യാഴാഴ്ച രണ്ട് റൺവേകളും അടയ്ക്കാൻ നിർബന്ധിതരായി, കോൺവാളിലെയും ഡെവണിലെയും റോഡുകളും അടച്ചിരുന്നു.
ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലെ നൂറുകണക്കിന് സ്കൂളുകളും കാലാവസ്ഥ കാരണം അടച്ചുപൂട്ടാൻ നിർബന്ധിതരായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്