ദുബായ്: യുഎഇയില്‍ ഇനി മുതല്‍ പ്രവാസികള്‍ക്ക് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശക വിസയില്‍ കൊണ്ടുവരാം. ഇതിനായി ഐസിപി വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്പ് എന്നിവയിലൂടെ അപേക്ഷിക്കാം. അടിസ്ഥാന യോഗ്യതയായി ബിരുദം ആവശ്യപ്പെടുന്ന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് വിസ ആനുകൂല്യം ലഭിക്കുക.
ഐസിപി നിര്‍ദേശിക്കുന്ന ഒന്ന്, രണ്ട് വിഭാഗത്തില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കാണ് സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും യുഎഇയിലേക്ക് സന്ദര്‍ശക വിസയില്‍ കൊണ്ടുവരാന്‍ സാധിക്കുക. ഒന്നു മുതല്‍ 3 മാസം വരെ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി, ഒന്നിലേറെ തവണ യാത്ര ചെയ്യാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ എന്നിവയില്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. വിസ ലഭിച്ചാല്‍ 60 ദിവസത്തിനകം രാജ്യത്ത് പ്രവേശിച്ചാല്‍ മതി. തുല്യകാലയളവിലേക്ക് പുതുക്കുകയും ചെയ്യാം.
ഐസിപി വെബ്‌സൈറ്റ്, സ്മാര്‍ട്ട് ആപ്പ് എന്നിവയിലൂടെ അപേക്ഷിക്കാം. എന്നാല്‍ വിസ കാലാവധിക്കുശേഷം രാജ്യം വിടാത്തവര്‍ക്കെതിരെ പിഴ ചുമത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അപേക്ഷകന് 6 മാസ കാലാവധിയുള്ള പാസ്‌പോര്‍ട്ട്, മടക്കയാത്രാ ടിക്കറ്റ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നിവ ഉണ്ടായിരിക്കണം. വിസ ഉടമ യുഎഇ പൗരന്റെയോ യുഎഇ വിസക്കാരന്റെയോ സുഹൃത്തോ ബന്ധുവോ ആയിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ 10,000 ദിര്‍ഹം ശമ്പളമുള്ളവര്‍ക്ക് മാത്രമേ മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. അതേസമയം ഭാര്യയെയും മക്കളെയും കൊണ്ടുവരുന്നതിന് 3,000 ദിര്‍ഹം ശമ്പളവും കമ്പനി താമസ സൗകര്യവും ഉണ്ടായിരിക്കണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്