ജെറുസലേം: 2023 ഒക്ടോബര്‍ 7-ന് ഇസ്രയേലിലേക്ക് പ്രവേശിക്കാനും ആക്രമണം നടത്താനും ഹമാസിനെ അനുവദിച്ച സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഇസ്രയേലിന്റെ ഉന്നത സൈനിക മേധാവിയായ ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി രാജിവച്ചു. ആക്രമണത്തിന്റെ പേരില്‍ ഇതുവരെ രാജിവെച്ച ഏറ്റവും പ്രമുഖ ഇസ്രായേല്‍ ഉദ്യോഗസ്ഥനാണ് അദ്ദേഹം.
ഗാസ മുനമ്പില്‍ ഇസ്രായേലും പാലസ്തീന്‍ തീവ്രവാദ സംഘടനയായ ഹമാസും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹലേവിയുടെ രാജി. തന്റെ കീഴിലുള്ള സൈന്യം ഇസ്രായേല്‍ രാഷ്ട്രത്തെ സംരക്ഷിക്കാനുള്ള ദൗത്യത്തില്‍ പരാജയപ്പെട്ടു എന്ന് രാജിക്കത്തില്‍ ഹലേവി പറഞ്ഞു.
2023 ജനുവരിയില്‍ സൈനിക മേധാവി സ്ഥാനത്ത് മൂന്ന് വര്‍ഷത്തെ കാലാവധി ആരംഭിച്ച ഹലേവി, തന്റെ രാജി മാര്‍ച്ച് 6 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞു.
2023 ഒക്ടോബര്‍ 7-ന്, ഹമാസിന്റെ നേതൃത്വത്തിലുള്ള ആയിരക്കണക്കിന് തീവ്രവാദികള്‍ തെക്കന്‍ ഇസ്രായേലിലേക്ക് കര, കടല്‍, വ്യോമാക്രമണം നടത്തുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെട്ടു. ഇത് കൂടുതലും സാധാരണക്കാരായിരുന്നു. 250 പേരെ ഹമാസ് തട്ടിക്കൊണ്ടുപോയി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്