ജെറുസലേം: പാലസ്തീനില്‍ നിന്ന് മോചിപ്പിക്കപ്പെടുന്ന 33 ബന്ദികളുടെ പട്ടിക ഇറാന്‍ പിന്തുണയുള്ള ഭീകര സംഘടനയായ ഹമാസ് പങ്കുവെച്ചില്ലെങ്കില്‍ ഗാസ വെടിനിര്‍ത്തല്‍ കരാറുമായി മുന്നോട്ട് പോകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
'മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ലഭിക്കുന്നതുവരെ ഞങ്ങള്‍ കരാറുമായി മുന്നോട്ട് പോകില്ല. കരാര്‍ ലംഘനങ്ങള്‍ ഇസ്രായേല്‍ വെച്ചുപൊറുപ്പിക്കില്ല. പൂര്‍ണ്ണ ഉത്തരവാദിത്തം ഹമാസിനാണ്,' നെതന്യാഹു എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
ഗാസ മുനമ്പില്‍ നിന്ന് ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതും ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) എന്‍ക്ലേവില്‍ ആക്രമണങ്ങള്‍ നിര്‍ത്തുന്നതും ഉള്‍പ്പെടുന്ന ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ യാഥാര്‍ത്ഥ്യമാകാന്‍ ഒരു ദിവസം ശേഷിക്കെയാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്.
ഖത്തറിന്റെ മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഹമാസ് തട്ടിക്കൊണ്ടുപോയ 98 ഇസ്രായേലി ബന്ദികളില്‍ 33 പേരെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പകരമായി, നിലവില്‍ ഒന്നിലധികം ജയിലുകളില്‍ കഴിയുന്ന 2,000 പാലസ്തീനികളെ ഇസ്രായേല്‍ മോചിപ്പിക്കും.
ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 8.30ന് കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന് മധ്യസ്ഥരായ ഖത്തര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ഇസ്രായേലും ഗാസയിലെ ഭരണാധികാരമുള്ള ഹമാസും തമ്മില്‍ 15 മാസമായി തുടരുന്ന യുദ്ധത്തിന് വിരാമമാകും. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം 42 ദിവസം നീണ്ടുനില്‍ക്കും. രണ്ടാം ഘട്ടത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്