മൊറോക്കോ: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് മൊറോക്കോ മൂന്ന് ദശലക്ഷം നായകളെ കൊല്ലുന്നു. രക്തത്തില്‍ കുളിച്ചു കിടക്കുന്ന നായകള്‍, വേദന കൊണ്ട് അലറുന്ന നായകള്‍, ട്രക്കുകളിലേക്ക് വലിച്ചെറിയപ്പെട്ട് മരിക്കാറായ നായകള്‍ ഇത്തരത്തില്‍ നിരവധി ഹൃദയഭേദകമായ ദൃശ്യങ്ങളാണ് മൊറോക്കോയിലെ തെരുവുകളില്‍ നിന്നും പുറത്തുവരുന്നത്.
സ്‌പെയിനുമായും പോര്‍ച്ചുഗലുമായും ചേര്‍ന്ന് 2030 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ ഈ രാജ്യം ശ്രദ്ധ നേടി. തയ്യാറെടുപ്പുകള്‍ക്കായി എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് ആയിരക്കണക്കിന് നായ്ക്കളെ ക്രൂരമായി കൊന്നൊടുക്കിയതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ലോകത്തെ ഞെട്ടലിലാക്കിയിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൂര്‍ണമെന്റിന് മുന്നോടിയായി മൂന്ന് ദശലക്ഷം തെരുവ് നായ്ക്കളെ ഭയാനകമായി കൊന്നൊടുക്കിയതായി സാമൂഹിപ്രവര്‍ത്തകനായ ജെയ്ന്‍ ഗുഡാല്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത് നടപടിയെടുക്കാനുള്ള വ്യാപകമായ ആഹ്വാനങ്ങള്‍ക്ക് കാരണമായി.
മൊറോക്കോ രാജ്യത്തുടനീളമുള്ള വേദികളില്‍ ആയിരക്കണക്കിന് തെരുവ് നായ്ക്കളെ ഇതിനകം കൂട്ടക്കൊല ചെയ്തിട്ടുണ്ടെന്ന് ദി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ കാമ്പെയ്നിന്റെ ഭാഗമായി മൂന്ന് ദശലക്ഷം നായ്ക്കളെ വരെ കൊല്ലാന്‍ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര മൃഗക്ഷേമ, സംരക്ഷണ കൂട്ടായ്മ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. 'മൊറോക്കോയുടെ വൃത്തികെട്ട രഹസ്യം' എന്ന പേരില്‍ അവര്‍ ഒരു കാമ്പെയ്നും ആരംഭിച്ചിട്ടുണ്ട്.
2024 ഓഗസ്റ്റില്‍ കൊലപാതകങ്ങള്‍ നിര്‍ത്തിവച്ചതായി മൊറോക്കോ ഫിഫയ്ക്ക് ഉറപ്പ് നല്‍കിയിട്ടും, അവ വലിയ തോതില്‍ തുടരുകയാണെന്ന് ഗ്രൂപ്പ് അവകാശപ്പെടുന്നു. നായ്ക്കളെ സ്‌ട്രൈക്‌നൈന്‍ ഉപയോഗിച്ച് വിഷം കൊടുക്കുകയോ, അവയുടെ ശരീരത്തില്‍ നേരിട്ട് കുത്തിവയ്ക്കുകയോ, ചൂണ്ടയിലൂടെ ഭക്ഷണം നല്‍കുകയോ ചെയ്യുന്നുണ്ടെന്ന് സംഘടന അവകാശപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്