സിറിയയെ അസ്ഥിരപ്പെടുത്താന്‍ ഇസ്രയേല്‍ ശ്രമമെന്ന് യുഎന്‍; കരയിലൂടെയുള്ള ആക്രമണത്തില്‍ 13 മരണം

APRIL 3, 2025, 4:03 PM

ഡമാസ്‌കസ്: വിമാനത്താവളം ഉള്‍പ്പെടെയുള്ള സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തി ഇസ്രായേല്‍ സിറിയയെ അസ്ഥിരപ്പെടുത്തുകയാണെന്ന് ഐക്യരാഷ്ട്രസഭ ആരോപിച്ചു. കരയിലൂടെയുള്ള ആക്രമണം 13 പേരുടെ മരണത്തിന് കാരണമായെന്നും യുഎന്‍ കുറ്റപ്പെടുത്തി.

ഇസ്ലാമിസ്റ്റ് വിമതര്‍ ഡിസംബറില്‍ ബഷര്‍ അല്‍-അസദിനെ അട്ടിമറിച്ചതിനുശേഷം, ഇസ്രായേല്‍ സിറിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ വിപുലമായ ബോംബാക്രമണങ്ങള്‍ ആരംഭിക്കുകയും പുതിയ സര്‍ക്കാരിന്റെ സൈന്യത്തെ അതിര്‍ത്തിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തെക്കന്‍ സിറിയയിലേക്ക് കരയിലൂടെയുള്ള കടന്നുകയറ്റം നടത്തുകയും ചെയ്തു.

സിറിയയിലെ ഇസ്രായേല്‍ നടത്തുന്ന ആവര്‍ത്തിച്ചുള്ളതും തീവ്രവുമായ സൈനിക ആക്രമണങ്ങളെ സിറിയയിലെ യുഎന്‍ പ്രതിനിധി ഗീര്‍ പെഡെര്‍സണ്‍ അപലപിച്ചു. ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ സാദാരണക്കാരുടെ മരണങ്ങള്‍ക്ക് കാരണമായതായി അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

'ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമാധാനപരമായ ഒരു പുതിയ സിറിയ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ഒരു നിര്‍ണായക സമയത്ത് സിറിയയെ അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നു,' അദ്ദേഹം ഒരു പ്രസ്താവനയില്‍ പറഞ്ഞു.

നാവ പട്ടണത്തിന് സമീപം രാത്രിയില്‍ ഇസ്രായേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒമ്പത് സാധാരണക്കാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി തെക്കന്‍ പ്രവിശ്യയായ ദാരയിലെ അധികാരികള്‍ പറഞ്ഞു.

തെക്കന്‍ സിറിയയിലേക്ക് ഇസ്രായേല്‍ നടത്തിയ ഏറ്റവും ആഴമേറിയ കരയിലൂടെയുള്ള കടന്നുകയറ്റത്തിനിടയിലാണ് ബോംബാക്രമണം നടന്നതെന്ന് പ്രവിശ്യാ സര്‍ക്കാര്‍ പറഞ്ഞു.

vachakam
vachakam
vachakam

അതേസമയം തെക്കന്‍ സിറിയയില്‍ നടന്ന ഒരു ഓപ്പറേഷനില്‍ ആയുധധാരികളുടെ വെടിവയ്പ്പിന് മറുപടി നല്‍കിയതായും തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടായാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഇടക്കാല പ്രസിഡന്റ് അഹമ്മദ് അല്‍-ഷറയ്ക്ക് മുന്നറിയിപ്പ് നല്‍കിയതായും ഇസ്രായേല്‍ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam