ദുബൈ: ആഗോള സംരംഭകത്വ സൂചികയില്‍ തുടര്‍ച്ചയായ നാലാം വര്‍ഷവും യുഎഇ ഒന്നാം സ്ഥാനം നിലനിര്‍ത്തി. വികസിത രാഷ്ട്രങ്ങളെ പിന്തള്ളിയാണ് അറബ് രാഷ്ട്രത്തിന്റെ നേട്ടം. സംരംഭങ്ങള്‍ക്ക് ഗവണ്‍മെന്റ് നല്‍കുന്ന പിന്തുണയാണ് സൂചികയില്‍ പ്രതിഫലിച്ചത്.
ലോകത്തുടനീളമുള്ള സംരംഭങ്ങളെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഗ്ലോബല്‍ ഓണ്‍ട്രപ്രണര്‍ഷിപ്പ് മോണിറ്റര്‍ അഥവാ ജെം റിപ്പോര്‍ട്ടിലാണ് യുഎഇ മിന്നുന്ന പ്രകടനം കാഴ്ച വച്ചത്. 56 രാജ്യങ്ങളില്‍ നിന്നാണ് യുഎഇ ഒന്നാമതായി തിരഞ്ഞെടുക്കപ്പെട്ടത്. ജെമ്മിലെ പതിമൂന്ന് പ്രധാന സൂചികകളില്‍ പതിനൊന്നിലും യുഎഇ ഒന്നാം സ്ഥാനം സ്വന്തമാക്കി.
സംരംഭങ്ങള്‍ക്ക് നല്‍കുന്ന ധനസഹായം, ഗവണ്‍മെന്റ് പിന്തുണ, നികുതി-ബ്യൂറോക്രസി എന്നിവയുമായി ബന്ധപ്പെട്ട നയങ്ങള്‍, ഗവണ്‍മെന്റ് മുന്‍കൈയെടുത്തു നടത്തുന്ന സംരംഭങ്ങള്‍, വിദ്യാലയങ്ങളിലെ ഓണ്‍ട്രപ്രണര്‍ഷിപ്പ് എജ്യുക്കേഷന്‍, സംരംഭകത്വവുമായി ബന്ധപ്പെട്ട സാമൂഹിക, സാംസ്‌കാരിക മാനദണ്ഡങ്ങള്‍ തുടങ്ങിയവയാണ് ജെം പഠനവിധേയമാക്കിയത്.
ഗവണ്‍മെന്റ് സ്വീകരിക്കുന്ന വ്യവസായ സൗഹൃദനയം യുഎഇയുടെ സംരംഭകത്വ പരിതസ്ഥിതിയെ പുഷ്ടിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വളര്‍ച്ചയ്ക്കായി എട്ട് ബില്യണ്‍ യുഎസ് ഡോളറാണ് അടുത്ത കാലങ്ങളില്‍ ഗവണ്‍മെന്റ് നീക്കിയിരുത്തിയത്. നൂറു ശതമാനം വിദേശ ഉടമസ്ഥതയും നേരിട്ടുള്ള വിദേശനിക്ഷേപവും സംരംഭകത്വത്തെ ശക്തിപ്പെടുത്താന്‍ സഹായകരമായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്