ട്രംപിന്റെ താരിഫ് വർദ്ധനവിന് പിന്നാലെ അന്താരാഷ്ട്ര നിയമങ്ങളുടെ പ്രാധാന്യം ഉന്നയിച്ച് സ്വിറ്റ്സർലാൻഡ്

APRIL 2, 2025, 9:14 PM

ട്രംപിന്റെ താരിഫ് വർദ്ധനവിന് പിന്നാലെ അന്താരാഷ്ട്ര നിയമങ്ങളുടെ പ്രാധാന്യം ഉന്നയിച്ച് സ്വിറ്റ്സർലാൻഡ് രംഗത്ത്. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് സ്വിറ്റ്സർലാൻഡിനേക്കാൾ യൂറോപ്യൻ യൂണിയനിൽ നിന്ന് ഇറക്കുമതിചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ ടാരിഫ് ഏർപ്പെടുത്തിയതിനെ തുടർന്ന്, അന്താരാഷ്ട്ര നിയമങ്ങൾ മാനിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് വ്യക്തമാക്കി സ്വിസ് സർക്കാർ.

ടാരിഫ് പ്രഖ്യാപന വേളയിൽ, ട്രംപ് നൽകിയ കണക്ക് പ്രകാരം, സ്വിറ്റ്സർലാൻഡിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 31% നിരക്കിലും യൂറോപ്യൻ യൂണിയനിൽ നിന്ന് വരുന്ന ഉൽപ്പന്നങ്ങൾക്ക് 20% നിരക്കിലും ബ്രിട്ടനിൽ നിന്ന് ഇറക്കുമതിചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 10% നിരക്കിലും താരിഫ് ഏർപ്പെടുത്തും.

സ്വിസ് പ്രസിഡൻറ് കരിൻ കെല്ലർ-സട്ടർ, അമേരിക്കയുടെ ഈ തീരുമാനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അതിനാൽ ആവശ്യമുള്ള നടപടികൾ സ്വീകരിക്കാൻ സ്വിസ് സർക്കാർ നീക്കം ആരംഭിച്ചിരിയ്ക്കുന്നു എന്ന് പ്രതികരിച്ചു. എക്സിലൂടെ ആണ് പ്രതികരണം ഉണ്ടായത്.

vachakam
vachakam
vachakam

"രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക താല്പര്യങ്ങൾ ഏറ്റവും വലിയ മുൻഗണനയാണ്. അന്താരാഷ്ട്ര നിയമങ്ങളും സ്വതന്ത്ര വ്യാപാരവും നമ്മുടെ അടിസ്ഥാന മൂല്യങ്ങളായി തുടരും," എന്നാണ് എന്ന് കെല്ലർ  കുറിച്ചത്.

അമേരിക്ക ആണ് സ്വിറ്റ്സർലാൻഡിന്റെ ഏറ്റവും വലിയ കയറ്റുമതി വിപണി, അതിനാൽ സ്വിസ് ഭരണകൂടം രാജ്യത്തിന്റെ വ്യാപാര സ്വാധീനം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലേക്ക് എത്രത്തോളം വ്യാപിച്ചുകിടക്കുന്നു എന്ന കാര്യം ശക്തമായി മുന്നോട്ട് വെക്കുന്നു. അമേരിക്കയിലേക്കുള്ള ആകെ വിദേശ നിക്ഷേപത്തിൽ സ്വിറ്റ്സർലാൻഡ് ആറാമത്തെ വലിയ നിക്ഷേപകനാണ്.

അതേസമയം സ്വിറ്റ്സർലാൻഡ് വ്യാവസായിക ഉൽപ്പന്നങ്ങൾക്ക് നേരത്തെ താരിഫ് നീക്കിയിരുന്നു, എന്നാൽ കാർഷിക മേഖല ഇപ്പോഴും സംഘടനാ സാമ്പത്തിക സഹകരണ വികസനസംഘടന (OECD) അംഗരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സബ്സിഡി നൽകുന്ന മേഖലകളിൽ ഒന്നാണ്. ഈ മേഖല സ്വിസ് സമ്പദ്‌വ്യവസ്ഥയിൽ ചെറിയ ഭാഗം മാത്രമാണെങ്കിലും, അമേരിക്കയുടെ അന്താരാഷ്ട്ര വിപണികൾ കൂടുതൽ തുറക്കണമെന്ന ആവശ്യത്തിന് ഏറ്റവും അധികം ബാധിതമാകാൻ സാധ്യതയുള്ള മേഖല ഈ മേഖലയാണ് എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam