പെട്രോളിനും ഡീസലിനും വില കുറച്ച് യുഎഇ; ഏപ്രില്‍ മാസത്തെ നിരക്കറിയാം

MARCH 31, 2025, 9:48 PM

ദുബായ്: ഇന്ധന വിലയില്‍ രണ്ടാം തവണയും കുറവ് വരുത്തി യുഎഇ. ഫെബ്രുവരിയില്‍ വര്‍ധിപ്പിച്ചതിന് ശേഷം തുടര്‍ച്ചയായ രണ്ടാം മാസമാണ് യുഎഇ ഇന്ധന വിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്.

2015 ല്‍ യുഎഇ പെട്രോള്‍ വില നിയന്ത്രണം നീക്കി ആഗോള നിരക്കുകളുമായി യോജിപ്പിച്ചിരുന്നു. ഇതിന് ശേഷം എല്ലാം മാസാവസാനവും യുഎഇയിലെ ഇന്ധന നിരക്കുകള്‍ പരിഷ്‌കരിക്കാറുണ്ട്. ഇത് പ്രകാരമാണ് ഏപ്രിലിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ പുതിയ നിരക്കുകള്‍ ബാധകമാകും.

ഏപ്രില്‍ ഒന്ന് മുതല്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.57 ദിര്‍ഹമായിരിക്കും. മാര്‍ച്ചില്‍ ഇത് 2.73 ദിര്‍ഹമായിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോള്‍ വില ലിറ്ററിന് 2.61 ദിര്‍ഹം എന്നുള്ളതില്‍ നിന്ന് ലിറ്ററിന് 2.46 ദിര്‍ഹമായി കുറച്ചു. ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.38 ദിര്‍ഹമായും വില കുറച്ചു.

മാര്‍ച്ചില്‍ ഇത് 2.54 ദിര്‍ഹമായിരുന്നു. ഡീസലിന് ലിറ്ററിന് 2.63 ദിര്‍ഹമായിരിക്കും പുതിയ വില. നിലവിലെ നിരക്ക് 2.77 ദിര്‍ഹമായിരുന്നു. മാര്‍ച്ചില്‍ ആഗോള വിപണിയില്‍ ഇന്ധന വില താഴ്ന്ന നിലയില്‍ തുടര്‍ന്നിരുന്നു. ഇത് കണക്കിലെടുത്താണ് ഏപ്രില്‍ മാസത്തിലെ വില കുറച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ ഫെബ്രുവരിയിലെ 75 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ മാര്‍ച്ചില്‍ ബ്രെന്റ് വില ശരാശരി 70.93 ഡോളറായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam