ജർമ്മനി ലോകയുദ്ധത്തിന് ശേഷം ആദ്യമായി ഒരു വിദേശരാജ്യത്ത് സ്ഥിര സൈനിക വിന്യാസം ആരംഭിക്കുന്നതായി റിപ്പോർട്ട്. നാറ്റോയുടെ കിഴക്കൻ അതിരായ ലിത്വാനിയയിൽ 5,000 സൈനികരെ ജർമനി 2027 ഓടെ വിന്യസിക്കും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
ഈ നീക്കം എന്തുകൊണ്ട് പ്രധാനമാണ് എന്നാണ് ഉയരുന്ന ചോദ്യം. കാരണം അറിയാം. ഇത് ജർമ്മൻ സൈന്യത്തിന്റെ വലിയ മാറ്റം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ്. മുൻപ്, ജർമ്മനി മറ്റു രാജ്യങ്ങളിൽ താൽക്കാലികമായേ സൈന്യത്തെ നിയോഗിച്ചിരുന്നുള്ളു.
അതേസമയം നിലവിലെ സാഹചര്യത്തിൽ ലിത്വാനിയയെ സംരക്ഷിക്കാൻ റഷ്യയുടെയും ബെലാറസിന്റെയും സമീപത്തുള്ള ഈ രാജ്യത്തിന് ശക്തമായ നാറ്റോ സാന്നിധ്യം ആവശ്യമുണ്ട് എന്നാണ് പുറത്തു വരുന്ന വിവരം."ഞങ്ങളുടെ ദൗത്യം ലിത്വാനിയയെ സുരക്ഷിതമാക്കുക" എന്നതാണ് എന്നാണ് ബ്രിഗേഡിയർ ജനറൽ ക്രിസ്റ്റോഫ് ഹ്യൂബർ പ്രതികരിച്ചത്.
ആരോഗ്യസംരക്ഷണ, ആശയവിനിമയ വിഭാഗങ്ങൾ ഉൾപ്പെടെ 5,000 സൈനികരെയാണ് വിന്യസിക്കുന്നത്. 2027 ഓടെ സ്ഥിരമായ ആസ്ഥാനം നിർമ്മിക്കും എന്നാണ് പുറത്തു വരുന്ന വിവരം. 2025 അവസാനത്തോടെ 500 സൈനികർ അവിടെ എത്തും.
"നാറ്റോയുടെ കിഴക്കൻ അതിരിന് മികച്ച സംരക്ഷണമാണിത്" എന്നാണ് ലിത്വാനിയൻ പ്രതിരോധമന്ത്രി ഇതിനെ കുറിച്ച് പ്രതികരിച്ചത്. "ജർമ്മൻ സൈന്യത്തിന് നിർണ്ണായക ദിവസം" എന്നാണ് ജർമ്മൻ പ്രതിരോധമന്ത്രിയുടെ പ്രതികരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്