മദീന: കണ്ണീരായി വാഹനാപകടം. വയനാട് സ്വദേശികളായ രണ്ട് നഴ്സുമാർ അടക്കം അഞ്ച് പേർ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചതായി അല്പം മുൻപാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്. വയനാട് നടവയൽ നെയ്ക്കുപ്പ കാരിക്കൂട്ടത്തിൽ ബൈജു നിസി ദമ്പതികളുടെ മകൾ ടിന ബിജു(26), അമ്പലവയൽ ഇളയിടത്തുമഠത്തിൽ അഖിൽ അലക്സ്(27) എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളി നഴ്സുമാർ എന്നാണ് ലഭിക്കുന്ന വിവരം.
ജൂൺ 16ന് ടീനയും അഖിലും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരിക്കുക ആയിരുന്നു എന്ന വാർത്തയും പുറത്തു വരുന്നുണ്ട്. കല്യാണവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിനിടയിലാണ് ദാരുണമായ അപകടം ഉണ്ടായത്.
അതേസമയം അപകടത്തിൽ മരിച്ച മറ്റു മൂന്നുപേർ സൗദി പൗരന്മാരാണെന്നാണ് ലഭ്യമാകുന്ന വിവരം. മദീനയിലെ കാർഡിയാക് സെന്ററിൽ നിന്നും അൽ ഉല സന്ദർശനത്തിനായി പോവുന്നതിന് പോയ സംഘത്തിന്റെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്