ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വിമാനം തുർക്കിയിൽ അടിയന്തര ലാൻഡിങ് നടത്തി; 200ലധികം ഇന്ത്യക്കാർ 20 മണിക്കൂറായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു 

APRIL 3, 2025, 9:06 AM

അങ്കാറ: ലണ്ടനിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന വിമാനം തുർക്കിയിൽ അടിയന്തര ലാൻഡിങ് നടത്തിയതായി റിപ്പോർട്ട്. വിർജിൻ അറ്റ്ലാന്‍റിക് വിമാനമാണ് ഡിയാർബക്കിർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. 200ലധികം ഇന്ത്യക്കാർ 20 മണിക്കൂറായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം. 

അതേസമയം മെഡിക്കൽ എമർജൻസി കാരണമാണ് വിഎസ് 358 എന്ന വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. ഒരു യാത്രക്കാരന് പാനിക് അറ്റാക്ക് സംഭവിച്ചതോടെയാണ് വിമാനം ലാൻഡ് ചെയ്യേണ്ടി വന്നത്. ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതായും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. 

എന്നാൽ വിമാന കമ്പനി ബദൽ ക്രമീകരണങ്ങൾ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ എപ്പോൾ യാത്ര പുനരാരംഭിക്കാൻ കഴിയും എന്നറിയാതെ യാത്രക്കാർ അനിശ്ചിതത്വത്തിലാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam